തിരുവനന്തപുരം: നടന് സിദ്ദിഖിനെതിരായ കേസ് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘം. ഡിഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് പുതിയ സംഘം രൂപീകരിച്ചിട്ടുളളത്.
എസ് പി മധുസൂദനന്, ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വിജു കുമാര്‍, മ്യൂസിയം എസ്എച്ച്ഒ, എസ് ഐ എന്നിവരാണ് സംഘത്തിലുള്ളത്. പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ഡിജിപി ഉത്തരവിറക്കി.
നേരത്തേ സിദ്ദിഖിനെതിരെ പൊലിസ് കേസെടുത്തിരുന്നു. സിദ്ദിഖ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവ നടിയുടെ പരാതി.
സിനിമയുടെ കാര്യം സംസാരിക്കാനെന്ന പേരില്‍ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: