തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നിര്‍ഭാഗ്യവശാല്‍ ദേശീയ വിരുദ്ധമായ മനസ്സാണെന്ന് ഓര്‍ഗനൈസര്‍ ചിഫ് എഡിറ്റര്‍ പ്രഫുല്‍ കേല്‍ക്കര്‍.ദേശീയതയെ ഇല്ലാതാക്കാന്‍ വ്യക്തികളേയും സ്ഥാപനങ്ങളെയും സംഭവങ്ങളെയും തെരഞ്ഞെടുത്ത് ഒറ്റക്ക് ഒറ്റക്ക് ലക്ഷ്യമിട്ട് മാധ്യമങ്ങള്‍ ആക്രമിക്കുന്ന കാഴ്ചയാണിന്ന്. ദേശീയതയെ കുറിച്ച് ബ്രിട്ടീഷുകാര്‍ പറഞ്ഞത് മാധ്യമങ്ങളെ സ്വാധീനിച്ചു. ബ്രിട്ടീഷുകാര്‍ പറഞ്ഞത് മാധ്യമങ്ങളും ആവര്‍ത്തിക്കുന്നു.കേസരി വാരിക സംഘടിപ്പിച്ച ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവില്‍ ‘എന്തു കൊണ്ട് ചില മാധ്യമങ്ങള്‍ ദേശവിരുദ്ധരാകുന്നു’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പ്രഫുല്ല കേല്‍ക്കര്‍.
ബ്രിട്ടീഷുകാരും അവര്‍ സ്യഷ്ടിച്ച അക്കാഡമിഷ്യന്മാരും ചെയ്ത കോളനിവല്ക്കരണത്തിന്റ തുടര്‍ച്ചയാണ് കട്ടിംഗ് സൗത്ത് പോലുള്ള പരിപാടികളിലുടെ നടക്കുന്നത്. ഭാരതം എന്ന ആശയത്തിനെതിരായ യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത് വിഭജനത്തിന്റെ പിന്തുടര്ച്ചയാണ് നടക്കുന്നത്. ദേശീയ ചിന്തയും ദേശീയ കാഴ്ചപ്പാടും വളര്‍ത്താനുള്ള ശ്രമം നടത്തുന്ന മാധ്യമങ്ങളെ പിന്തുണക്കാന്‍ തയ്യാറാകണം. പ്രഫുല്ല കേല്‍ക്കര്‍. പറഞ്ഞു.
ദശവിരുദ്ധ സമീപനം പുലര്‍ത്തുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സമഗ്രമായ മാധ്യമനയം സര്‍ക്കാര്‍ കൊണ്ടുവരണമെന്ന് സംവാദകന് ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു. മാധ്യമ നയം കൊണ്ടുവന്നാല്‍ പ്രതിഷേധം വന്നേക്കാം. അതൊന്നും കാര്യമാക്കേണ്ടതില്ല. ദേശീയതയ്ക്കൊപ്പം നില്ക്കുന്ന ദേശീയ നയം സ്വീകരിക്കാന്‍ ഭരിക്കുന്നവര്‍ക്ക് കഴിയണം. അത് ഒരു മാധ്യമത്തിനും എതിരല്ല. ശ്രീജിത്ത് പറഞ്ഞു.
ഡോ ടി പി ശങ്കരന്‍കുട്ടി നായര്‍ അധ്യക്ഷം വഹിച്ചു. ജി കെ സുരേഷ് ബാബു സ്വാഗതവും ഡോ വി ലക്ഷ്മി നന്ദിയും പറഞ്ഞു.
‘ഭിന്നിപ്പിക്കുന്ന ആഖ്യാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ അക്കാഡമിഷ്യന്മാരുടെ പങ്ക്’ എന്ന വിഷയത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍, മദന്‍ലാല്‍ ചതുര്‍വേദി സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജി സുരേഷ്, ഡോ രഞ്ജിത് ഹരി, ഡോ. ലക്ഷ്മി വിജയന് എന്നിവര്‍ സംസാരിച്ചു. ജ്യോതിഷ് ചന്ദ്രന് അധ്യക്ഷം വഹിച്ചു.
കോണ്‍ക്ലേവ് ഗോവാ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്തു. ഡോ. ടി.പി.ശ്രീനിവാസന് അധ്യക്ഷതവഹിച്ചു. രാജീവ് ചന്ദ്രശേഖര്‍, ജെ.നന്ദകുമാര്‍, ഡോ.എന്‍.ആര്.മധു, ഡോ.കെ.എന്‍.മധുസൂദനന്‍പിള്ള, റാണി മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
സമാപനസമ്മേളനത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ അധ്യക്ഷം വഹിച്ചു. തത്വമയി ടിവി ചീഫ് എഡിറ്റര്‍ രാജേഷ്പിള്ള സംസാരിച്ചു. ഡോ.ടി.ജി.വിനോദ്കുമാര്‍ സ്വാഗതവും അഡ്വ.അഞ്ജന സുരേഷ് നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: