തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് വെളളിയാഴ്ച വീണ്ടും കപ്പലെത്തുന്നു.മദര്‍ഷിപ്പ് ഡെയ്ല രാവിലെ എത്തും.
മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ മദര്‍ഷിപ്പാണ് ഡെയ്ല. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ കമ്പനിയാണ് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി.
366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുള്ള കൂറ്റന്‍ കപ്പലാണ് ഡെയ്ല. 13988 കണ്ടെയ്നറുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. സ്പെയ്നിലെ മലാഗ തുറമുഖത്ത് നിന്ന് യാത്ര തിരിച്ച ഡെയ്ല മുംബൈ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. വിഴിഞ്ഞത്ത് ചരക്ക് ഇറക്കി കഴിഞ്ഞ് കപ്പല്‍ കൊളംബോയിലേക്ക് പോകും. ഡെയ്ലയ്ക്ക് പിന്നാലെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ഒറിയോണ്‍ എന്ന കപ്പലും വിഴിഞ്ഞത്ത് എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: