കോട്ടയം: കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയുമായി സഹകരിച്ച് ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും നല്കുന്ന സഹായ ഉപകരണങ്ങളുടെ വിതരണം ഒളിംബിക് അസോസിയേഷന് പ്രസിഡണ്ടും എംപിയുമായ പി ടി ഉഷ നിര്‍വഹിച്ചു. ജില്ലയില്‍ ഭിന്നശേഷി കേന്ദ്രം ആരംഭിക്കുമെന്ന് എംപി അറിയിച്ചു. കേന്ദ്ര പദ്ധതിയായ സാമാജിക് ആധികാരിത ശിവിര്‍ വഴി കേന്ദ്രസാമൂഹ്യനീതി വകുപ്പ്, ജില്ലാ ഭരണകൂടം, ലിംബ്സ് മാനുഫാക്ചറിങ് കോര്പ്പറേഷന്, രാഷ്ട്രീയ വയോശ്രീ യോജന എന്നിവ സംയുക്തമായാണ് 60 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. വീല്‍ ചെയര്‍, മുച്ചക്രവാഹനങ്ങള്‍, സ്മാര്‍ട്ട്ഫോണ്‍ എന്നിവയാണ് നല്‍കിയത്. ഇതുകൂടാതെ രാഷ്ട്രീയവയോശ്രീ യോജന വഴി സിലിക്കണ്‍ കുഷ്യന്, ഊന്നുവടി, സെര്‍വിക്കല്‍ കോളര്‍, എല്‍എസ് ബെല്‍റ്റുകള്‍, കേള്‍വി സഹായി എന്നിവയും വിതരണം ചെയ്തു. 123 സ്ത്രീകള്‍ക്കും 51 പുരുഷന്മാര്ക്കും ആണ് കൈമാറിയത്. കഴിഞ്ഞ ഫെബ്രുവരി 15 മുതല്‍ 20 വരെ നടത്തിയ നിര്‍ണയ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഉപകരണങ്ങള്‍ സമ്മാനിച്ചത്. പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജോണ്‍ സാമുവല്‍ അധ്യക്ഷത വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: