ബെർലിൻ ; അതിസാഹസികമായി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ 262 അടി താഴ്ചയുള്ള കുഴിയിൽ വീണ് സ്റ്റാർ ജിംനാസ്റ്റായ യുവതിയ്‌ക്ക് ദാരുണാന്ത്യം . ചെക്കോസ്ലോവാക്യയിൽ നിന്നുള്ള 23-കാരി നതാലി സ്റ്റിചോവയ്‌ക്കാണ് സെൽഫി ഭ്രാന്തിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. ജർമ്മനിയിലെ ടെഗൽബെർഗിലെ ന്യൂഷ്വാൻസ്റ്റൈൻ കാസിലിന് സമീപം സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതി 262 അടി താഴ്ചയിലേയ്‌ക്ക് വീഴുകയായിരുന്നു.
പരിക്കേറ്റ നതാലിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അതിസാഹസികാമായ രീതിയിൽ സെൽഫികൾ പകർത്താൻ നതാലിയ്‌ക്ക് ഏറെ ഇഷ്ടമായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു.
ഇത്തരത്തിൽ സെൽഫിയെടുക്കാനുള്ള ശ്രമങ്ങൾക്കിടെ ജീവൻ നഷ്ടപ്പെട്ടവർ നിരവധിയാണ്. ഇത്തരം സംഭവങ്ങൾ കൺമുന്നിലുണ്ടെങ്കിലും ചിലർ അപകട സ്ഥലങ്ങളിൽ സെൽഫി എടുക്കാനും, റീൽ ഉണ്ടാക്കാനും നിരന്തരം ശ്രമിക്കാറുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: