മോണ്ടെവിഡിയോ (യുറഗ്വായ്): ഫുട്ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ ഉറുഗ്വെ താരത്തിന് ദാരുണാന്ത്യം. ഇരുപത്തേഴുകാരനായ യുവാന്‍ ഇസ്ക്വിയെര്ദോയാണ് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്. മരണവാര്‍ത്ത അദ്ദേഹം കളിച്ചിരുന്ന ക്ലബ് നാഷനലാണ് പുറത്തുവിട്ടത്.
കോപ്പ ലിബെര്ട്ടാദോറസ് ടൂര്‍ണമെന്റ് പ്രീ-ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബായ സാവോ പോളോയ്ക്കെതിരെ കളിക്കുമ്പോഴാണ് യുവാന്‍ കുഴഞ്ഞുവീണത്. ബ്രസീലിലെ മൊറുംബി സ്റ്റേഡിയത്തില്‍ ഈമാസം 22നായിരുന്നു സംഭവം. താരത്തെ ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ സെബാസ്റ്റ്യന്‍ കോയെറ്റ്സിനു പകരമാണ് യുവാന്‍ കളത്തിലിറങ്ങിയത്. 84ാം മിനിറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
യുവാനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ഉറുഗ്വെ ഒന്ന്, രണ്ട് ഡിവിഷന് ലീഗ് മത്സരങ്ങള്‍ മാറ്റിവച്ചിരുന്നു. യുവാന്‍ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ അദ്ദേഹത്തിന്റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ചാണ് ബ്രസീലിയന്‍ ലീഗില്‍ വിക്ടോറിയയ്ക്കെതിരെ കളത്തിലിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: