തൃശൂര്‍ : തൃശൂര്‍ റെയില്‍വേ സ്റ്റേഷനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 300 കോടി രൂപയുടെ വികസന പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര ടൂറിസം-പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ 75-ാംവാര്‍ഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത വാസ്തുശില്പരീതിയിലും, വിമാനത്താവള മാതൃകയിലുമുള്ള ബൃഹത്തായ രണ്ടു മാസ്റ്റര്‍ പ്ലാനുകളാണ് രണ്ട് നിലകളിലുള്ള തൃശൂര്‍ റെയില്‍വേ സ്റ്റേഷനായി പരിഗണിക്കുന്നത്. ത്രിഡി സംവിധാനത്തിലുള്ള മാസ്റ്റര്‍ പ്ലാന്‍ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ക്ക് മുന്നില്‍ ഈ മാസം തന്നെ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ഏത് രീതിയിലുള്ള മാസ്റ്റര്‍ പ്ലാന്‍ വേണമെന്ന് തീരുമാനമെടുക്കും.
രണ്ടര വര്‍ഷം കൊണ്ട് റെയില്‍വേ സ്റ്റേഷന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. തൃശൂരിനായി 50 വര്‍ഷങ്ങള്‍ മുന്നില്‍ക്കണ്ടുള്ള പദ്ധതികള്‍ അവതരിപ്പിച്ചപ്പോള്‍ ഭാവിയില്‍ 100 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ മുന്‍കൂട്ടി കണ്ട് തയ്യാറാക്കുവാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: