ഗാസ : ജെറുസലേമിലെ അൽ-അഖ്സ മസ്ജിദ് സമുച്ചയത്തിനുള്ളിൽ ജൂതന്മാർക്കായി പ്രാർത്ഥനാ ഇടം നിർമ്മിക്കുമെന്ന് ഇസ്രായേൽ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ . അടുത്തിടെ ഓഗസ്റ്റ് 14 ന് അദ്ദേഹം അൽ-അഖ്സ മസ്ജിദ് സമുച്ചയത്തിൽ പ്രവേശിച്ച് തന്റെ അനുയായികളോടൊപ്പം പ്രാർത്ഥിച്ചിരുന്നു . ഇസ്രായേൽ മന്ത്രി അൽ അഖ്സ മസ്ജിദ് സന്ദർശിച്ചിരുന്നു . ബെൻ-ഗ്വീറിന്റെ അൽ-അഖ്സ മസ്ജിദ് സന്ദർശനത്തെ തൽസ്ഥിതി കരാറിന്റെ ലംഘനമാണെന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. അതിന് പിന്നാലെയാണ് ഈ പ്രസ്താവന
അതേസമയം ജൂതന്മാർക്ക് പ്രാർത്ഥന ഇടം നിർമ്മിക്കുന്നതിനെതിരെ ഹമാസ് രംഗത്ത് വന്നിട്ടുണ്ട് . അൽ അഖ്സ മസ്ജിദിന്റെ കാര്യത്തിൽ അറബ്, മുസ്ലീം രാജ്യങ്ങളുടെ സംഘടന (ഒഐസി) അതിന്റെ ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഹമാസ് ആവശ്യപ്പെട്ടു . വെസ്റ്റ്ബാങ്ക് ഉൾപ്പെടെയുള്ള ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിൽ നിന്നുള്ള ആളുകളോട് അൽ-അഖ്സ മസ്ജിദിൽ ഒത്തുകൂടാനും റാലി നടത്താനും . അൽ അഖ്‌സയും അതിന്റെ വിശുദ്ധിയും സംരക്ഷിക്കുന്നതിൽ അറബ്, ഇസ്ലാമിക രാഷ്‌ട്രങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഹമാസ് പറഞ്ഞു.
ഇസ്രയേലും പലസ്തീനും തമ്മിലുള്ള തർക്കത്തിന്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് അൽ-അഖ്സ പള്ളിയാണെന്നാണ് നിഗമനം . ജൂതന്മാർ ഇതിനെ ടെമ്പിൾ മൗണ്ട് എന്നാണ് വിളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: