പാലക്കാട്: റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് പെണ്‍കുട്ടി മരിച്ചു. കൂറ്റനാട് – ചാലിശേരി റോഡില്‍ ന്യൂബസാര്‍ സ്റ്റോപ്പിലാണ് അപകടം.
വലിയപള്ളി കോട്ട ടി.എസ്.കെ. നഗര്‍ സ്വദേശിനി ശ്രീപ്രിയയാണ് (19) മരിച്ചത്.സ്റ്റോപ്പില്‍ ബസിറങ്ങി റോഡ് മുറിച്ച് കടക്കവെ ശ്രീപ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു. ശ്രീപ്രിയയുടെ അമ്മ എതിര് വശത്ത് ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കവെയാണ് ദാരുണ സംഭവം.
ശ്രീപ്രിയയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: