Kerala

ലൈംഗിക പീഡനം; സിദ്ദിഖിനെതിരെ നടി രേവതി സമ്പത്ത് പൊലീസില്‍ പരാതി നല്‍കി

സിദ്ദിഖിനെതിരെ തെളിവുകള്‍ കൈവശമുണ്ടെന്നാണ് രേവതി പറയുന്നത്

Published by

കൊച്ചി : നടന്‍ സിദ്ദിഖിനെതിരെ നടി രേവതി സമ്പത്ത് പൊലീസില്‍ പരാതി നല്‍കി. ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

പൊലീസ് മേധാവിക്ക് ഇമെയിലിലൂടെയാണ് രേവതി പരാതി നല്‍കിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സിദ്ദിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.

സിദ്ദിഖിനെതിരെ തെളിവുകള്‍ കൈവശമുണ്ടെന്നാണ് രേവതി പറയുന്നത്. ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് നടി രേവതി സമ്പത്തിനെതിരെ നടന്‍ സിദ്ദിഖ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് സിനിമാ ചര്‍ച്ചയ്‌ക്കെന്ന പേരില്‍ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തതെന്നാണ് നടി ആരോപിച്ചത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക