ദുബായ് : അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനായി ബിസിസിഐ സെക്രട്ടറി ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുത്തു.ഈ വര്‍ഷം ഡിസംബര്‍ ഒന്നിന് ജയ് ഷാ ചുമതലയേറ്റെടുക്കും. തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും.
നിലവിലെ ചെയര്‍മാന് ഈ വര്‍ഷം നവംബര്‍ വരെ കാലാവധിയുണ്ട്. 2020 നവംബറിലായിരുന്നു ഗ്രെഗ് ബാര്‍ക്ലെ ആദ്യമായി ഐസിസി തലപ്പത്തെത്തുന്നത്. 2022 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇനിയും സ്ഥാനത്തിരിക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
മറ്റാരും മത്സരിക്കാനില്ലാതിരുന്നതോടെ ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. ഐസിസി ചെയര്‍മാനാകുന്ന പ്രായം കുറഞ്ഞ വ്യക്തിയാണ് 35 വയസുളള ജയ് ഷാ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനായ ജയ് ഷാ 2019ല്‍ ആദ്യമായി ബിസിസിഐ സെക്രട്ടറിയായി. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായാണ് ജയ് ഷാ ക്രിക്കറ്റ് ഭരണതലത്തിലേക്ക് കടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: