കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതിയും യുവാവും പിടിയില്‍. ആലപ്പുഴ ചേര്‍ത്തല തറയില്‍പ്പറമ്പ് വീട്ടില്‍ ദിത്യ (20) ചേര്‍ത്തല അര്‍ത്തുങ്കല്‍ പടാകുളങ്ങര വീട്ടില്‍ ദയാനന്ദ് (23) എന്നിവരെയാണ് ഞാറക്കല്‍ പൊലീസ് പിടികൂടിയത്
വിദേശത്ത് ആളുകളെ ജോലിക്ക് കൊണ്ട് പോകുന്നതിനുള്ള ലൈസന്‍സും ജോബ് കന്‍സള്‍ട്ടന്‍സിയും ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വനിതയാണ് പൊലീസില്‍ പരാതി നല്‍കിയത്.
പരാതിക്കാരിയുടെ ഭര്‍ത്താവിന് വിദേശ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പല തവണകളായി 280000 രൂപയാണ് പ്രതികള്‍ തട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: