ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയുടെ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. 22-ാമത് ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം നടത്തിയ വിജയകരമായ റഷ്യന്‍ സന്ദര്‍ശനം പ്രധാനമന്ത്രി അനുസ്മരിച്ചു. വിവിധ ഉഭയകക്ഷി വിഷയങ്ങളിലെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവും പ്രത്യേകവുമായ തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു. പരസ്പരതാല്‍പ്പര്യമുള്ള വിവിധ പ്രാദേശിക-ആഗോള വിഷയങ്ങളെക്കുറിച്ചും അവര്‍ കാഴ്ചപ്പാടുകള്‍ കൈമാറി.റഷ ്യ-യുക്രൈന് സംഘര്‍ഷത്തെക്കുറിച്ച് ഇരുനേതാക്കളും അഭിപ്രായങ്ങള്‍ പങ്കുവച്ചു. അടുത്തിടെ നടത്തിയ യുക്രൈന് സന്ദര്‍ശനത്തിന്റെ ഉള്‍ക്കാഴ്ചകള്‍ പ്രധാനമന്ത്രി പങ്കുവച്ചു. സംഘര്‍ഷത്തിന് ശാശ്വതവും സമാധാനപൂര്‍ണവുമായ പരിഹാരം കാണുന്നതില്‍ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പ്രാധാന്യത്തിനും, ബന്ധപ്പെട്ട എല്ലാ കക്ഷികളും തമ്മിലുള്ള ആത്മാര്‍ഥവും പ്രായോഗികവുമായ ഇടപെടലിനും അദ്ദേഹം ഊന്നല്‍ നല്കി.
അടുത്ത ബന്ധം തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇരുനേതാക്കളും ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: