കോഴിക്കോട് : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും ചൊവ്വാഴ്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരെ സന്‍ദര്‍ശിക്കും. ഡ്രഡ്ജര്‍ എത്തിച്ച് എത്രയും വേഗം തെരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരെയും കാണുക.
അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍, എംകെ രാഘവന്‍ എംപി, മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷറഫ്, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ എന്നിവരാണ് കര്‍ണാടക മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയെയും സന്ദര്‍ശിക്കുക. കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടാണ് പ്രതീക്ഷിക്കുന്നതെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ പറഞ്ഞു.
ഗംഗാവലി പുഴയില്‍ മണ്ണ് അടിഞ്ഞതിനാല്‍ ഡ്രഡ്ജിംഗ് നടത്താതെ തെരച്ചില്‍ നടത്താനാകില്ല. ഡ്രഡ്ജര്‍ കൊണ്ടുവരാന്‍ 96 ലക്ഷം രൂപ ചെലവാകുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക