Kerala

തിരുവനന്തപുരത്ത് കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും കാണാതായ 3 പെണ്‍കുട്ടികളും മടങ്ങിയെത്തി

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്

Published by

തിരുവനന്തപുരം : പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളും മടങ്ങിയെത്തി.ഉച്ചയ്‌ക്ക് 12.30ന്റെ ക്ലാസില്‍ പങ്കെടുക്കാനായി കുട്ടികള്‍ സ്‌കൂളിലെത്തിയെങ്കിലും ക്ലാസില്‍ കയറിയില്ല.സ്‌കൂള്‍ ബസിലാണ് ഇവര്‍ എത്തിയത്.

ഈ സാഹചര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിച്ചു. മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കുട്ടികള്‍ സ്‌കൂളിലേക്ക് തിരികെ എത്തി.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by