ന്യൂഡൽഹി ;ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന് വധഭീഷണി. അടിയന്തരാവസ്ഥ പ്രമേയമാക്കി ഒരുക്കിയ എമർജൻസി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയതിന് പിന്നാലെയാണ് സംഭവം. വധഭീഷണികളുടെ പശ്ചാത്തലത്തിൽ എംപി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
കങ്കണ തന്നെയാണ് വധഭീഷണി മുഴക്കിയ വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. വീഡിയോയിൽ, സിഖ് സമുദായത്തിൽ നിന്നുള്ള ചിലർ ഒരു മുറിയിൽ ഇരിക്കുന്നതും ഒരാൾ വീഡിയോയിൽ കങ്കണയെ അഭിസംബോധന ചെയ്യുന്നതും കാണാം . ‘നിങ്ങൾ ഈ സിനിമ റിലീസ് ചെയ്‌തുകഴിഞ്ഞാൽ, നിങ്ങളെ പഞ്ചാബികൾ മാത്രമല്ല, ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഹിന്ദുക്കളും ചെരിപ്പുകൊണ്ട് അടിക്കും. നിങ്ങളെ ചെരിപ്പുകൾ നൽകി സ്വാഗതം ചെയ്യും.‘ എന്നാണ് അയാൾ പറയുന്നത് .
സിനിമയിൽ ഖലിസ്ഥാനി നേതാവ് ജർനൈൽ സിംഗ് ബിന്ദ്രൻവാലയെ തീവ്രവാദിയായി ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ ഇന്ദിര ഗാന്ധിക്ക് സംഭവിച്ചത് തന്നെയാകും നിങ്ങൾക്കും സംഭവിക്കുക.അവർക്ക് വേണ്ടി ഞങ്ങളുടെ തല നൽകാൻ പോലും ഒരുക്കമാണെന്നും അവർ പറയുന്നു. വിക്കി തോമസ് സിംഗ് എന്നയാളുടെ പേരിലാണ് ദൃശ്യം പ്രചരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: