കോട്ടയം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹായം ഇനിയും പ്രഖ്യാപിച്ചില്ലെന്ന് വിലപിക്കുന്ന യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ വിശദമായ നിവേദനം നല്കാന് ഇത്രയും വൈകിച്ച സംസ്ഥാന സര്‍ക്കാരിനെക്കുറിച്ച് മിണ്ടുന്നില്ല. ഇന്നും ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്.
15 ദിവസം മുമ്പ് പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ചപ്പോള്‍ എത്രയും പെട്ടെന്ന് വിശദമായ നാശനഷ്ട വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും അതോടൊപ്പംതന്നെ സംസ്ഥാനത്തുള്ള ധനസഹായം പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ 2000 കോടിയുടെ കൊട്ടക്കണക്ക് പറയുന്നതല്ലാതെ പുനരധിവാസം സംബന്ധിച്ചും നാശനഷ്ടങ്ങള്‍ സംബന്ധിച്ചും വ്യക്തമായി കണക്ക് ഇത്രയും ദിവസം കൊടുക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ല. പ്രശ്നത്തിന്റെ ഗൗ്രവം കണക്കിലെടുത്ത് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് നാല് ദിവസത്തിനുള്ളില്‍ ചെയ്തു തീര്‍ക്കാമായിരുന്ന ഈ ജോലിയാണ് 15 ദിവസം സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കിയില്ലെന്ന് പ്രചരിപ്പിക്കാനുള്ള അടവായിരുന്നു ഇത്.ഇക്കാര്യത്തില്‍ സംസ്ഥാനത്തെ യുഡിഎഫ് അനുകൂല മാധ്യമങ്ങളും ഒരേ പോലെ ആരോപണം ഉയര്‍ത്തി. കണക്കൊന്നുമില്ല, 2000 കോടിയിങ്ങു തന്നാല്‍ മതി എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പുലര്‍ത്തിയ നിലപാട്. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കണക്കിന്റെ കാര്യത്തില്‍ കേരളം കാണിക്കുന്ന ക്രമക്കേടുകള്‍ ബോധ്യമുള്ളതിനാല്‍ കൃത്യമായ കണക്ക് ലഭിച്ചാല്‍ മാത്രമേ ധനസഹായം പ്രഖ്യാപിക്കൂ എന്ന നിലപാടാണ് കൈക്കൊണ്ടത്.
15 ദിവസത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കുന്നുണ്ട്.കേന്ദ്രം ആവശ്യപ്പെട്ട നിവേദനം ഇന്ന് കൈമാറും എന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: