Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദ്വാപരയുഗത്തിന്റെ സാഗരദൃശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2024, 04:22 am IST
in Editorial

ജനലക്ഷങ്ങളെ ഭക്തിപ്രഹര്‍ഷത്തിലാറാടിച്ചും സമൂഹത്തിന് പുതിയൊരുണര്‍വ് സമ്മാനിച്ചും, ഗ്രാമനഗരങ്ങളെ ഉല്ലാസഭരിതമാക്കിയും നടന്ന പതിനായിരത്തോളം ജന്മാഷ്ടമി ശോഭായാത്രകള്‍ കേരളത്തെയൊന്നാകെ ഒരിക്കല്‍ക്കൂടി അമ്പാടിയാക്കി മാറ്റി. ലോകത്തിലെതന്നെ കുട്ടികളുടെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശോഭായാത്രകളില്‍ പതിനായിരക്കണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമാണ് അണിനിരന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആട്ടവും പാട്ടും നിശ്ചലദൃശ്യങ്ങളും ഉറിയടികളുമൊക്കെയായി അക്ഷരാര്‍ത്ഥത്തില്‍ ശ്രീകൃഷ്ണ ജയന്തിയാഘോഷം സമാജോത്സവമായിത്തീരുകയായിരുന്നു. വലുതും ചെറുതുമായ ശോഭായാത്രകളില്‍ അണിനിരന്നവരും, അത് കാണാനെത്തിയവരും സാംസ്‌കാരികവും ആത്മീയവുമായ പുതിയൊരു മുന്നേറ്റത്തിന്റെ ഭാഗമായിത്തീരുകയായിരുന്നു.

പതാകാദിനത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ട വിവിധ പരിപാടികളുടെയും ആഘോഷങ്ങളുടെയും പരിസമാപ്തിയായാണ് നാടുംനഗരങ്ങളും നിറഞ്ഞൊഴുകിയ ശോഭായാത്രകള്‍. ഇതിന്റെ ഭാഗമായ സാംസ്‌കാരിക സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ അവതാര കൃഷ്ണന്റെ മഹിമാതിരേകങ്ങളെക്കുറിച്ചും, ആധുനികകാലത്ത് ധാര്‍മികവും ഐശ്വര്യപൂര്‍ണവുമായ ജീവിതത്തിനായി ദ്വാപരയുഗ സ്മൃതികള്‍ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്‌ബോധിപ്പിച്ചു. സൗന്ദര്യത്തിന്റെയും കലയുടെയും സാഹിത്യത്തിന്റെയും ചിന്തയുടെയും മഹാപ്രയത്‌നങ്ങളുടെയും ധീരതയുടെയും പോരാട്ടത്തിന്റെയും കര്‍മത്തിന്റെയും ജ്ഞാനത്തിന്റെയും ഭക്തിയുടെയുമൊക്കെ ജീവല്‍പ്രതീകമായി നിലകൊള്ളുന്ന സാക്ഷാല്‍ കൃഷ്ണനെയല്ലാതെ മറ്റാരെയാണ് ഇതിനായി ആശ്രയിക്കാന്‍ കഴിയുക.

ഭാരതത്തിന്റെ സംസ്‌കാരം പുതുതലമുറകള്‍ക്ക് പകര്‍ന്നുനല്‍കി അവരെ നല്ല പൗരന്മാരാക്കി മാറ്റുകയെന്ന വിശുദ്ധമായ ലക്ഷ്യത്തോടെ പിറവികൊണ്ട പ്രസ്ഥാനമാണ് ബാലഗോകുലം. ആഴ്ചതോറും നടന്ന ഗോകുലങ്ങളിലൂടെ, അതില്‍ പങ്കെടുത്ത ബാലികാ ബാലന്മാരിലൂടെ വളരുകയും പടര്‍ന്നുപന്തലിക്കുകയും, വര്‍ഷംതോറുമുള്ള ജ്ഞാനയജ്ഞത്തിലൂടെ ഭഗവദ്ഗീതയുടെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്ത ബാലഗോകുലം, അതിവേഗമാണ് സംസ്‌കാരത്തെ സ്‌നഹിക്കുന്നവരുടെയെല്ലാം സംഘടനയായി മാറിയത്.

കലയുടെയും സാഹിത്യത്തിന്റെയും മേഖലകളില്‍ വിഹരിക്കുന്നവരും, സമൂഹത്തിനു നേര്‍വഴികാട്ടുന്ന സാംസ്‌കാരിക നായകന്മാരും ബാലഗോകുലത്തിന്റെ വേദികളില്‍ വരികയും, കുട്ടികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തതോടെ മുഖ്യധാരയുടെ ശബ്ദമായി മാറാന്‍ ബാലഗോകുലത്തിന് അധികകാലം വേണ്ടിവന്നില്ല. ബാലസാഹിതി പ്രകാശന്‍, ജന്മാഷ്ടമി പുരസ്‌കാരം, കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ സൗരക്ഷിക, മലയാളത്തിലും ഇംഗ്ലീഷിലുമിറങ്ങുന്ന മയില്‍പ്പീലി മാസിക തുടങ്ങിയവയിലൂടെ ബാലഗോകുലം കൂടുതല്‍ കൂടുതല്‍ ജനകീയമാവുകയും, പുതിയ ഔന്നത്യങ്ങള്‍ കീഴടങ്ങുകയും ചെയ്തു. കക്ഷിരാഷ്‌ട്രീയത്തിനതീതമായ സംസ്‌കാരത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും സഹകരിക്കാന്‍ കഴിയുന്ന ~ഒരു മഹാപ്രസ്ഥാനമായി ബാലഗോകുലം മാറി. രാജ്യത്തിനകത്തും പുറത്തും ഇതിന്റെ പ്രതികരണങ്ങളുണ്ടായി. തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ വികാസംകൊള്ളുന്ന അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം ബാലഗോകുലത്തിന്റെ മുന്നേറ്റത്തിലെ നാഴികക്കല്ലുകളിലൊന്നും അതിമഹത്തായ നേട്ടവുമാണ്.

ആബാലവൃദ്ധം ജനങ്ങളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭാഗഭാക്കാവുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം ഇടയ്‌ക്കുവച്ച് തടസ്സപ്പെട്ടുപോയ കേരളീയ നവോത്ഥാനത്തിന്റെ പ്രയാണത്തെയാണ് അടയാളപ്പെടുത്തുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പേരില്‍ ജനങ്ങളെ തട്ടുകളായി നിര്‍ത്തി സമൂഹത്തെ വിഭജിക്കുന്ന ശക്തികളെ പരാജയപ്പെടുത്തിയാണ് ഓരോ വര്‍ഷവും പൂര്‍വാധികം ശക്തിയിലും വ്യാപ്തിയിലും ശോഭായാത്രകള്‍ നടക്കുന്നത്. ഈ സാംസ്‌കാരിക പ്രവാഹത്തില്‍ അരക്ഷിതാവസ്ഥയനുഭവിക്കുന്ന ചിലര്‍ ബദല്‍ ശ്രീകൃഷ്ണ ജയന്തിയുമായി ഇറങ്ങിത്തിരിച്ചെങ്കിലും, ഭാരതീയവും ഹൈന്ദവവുമായ സംസ്‌കാരത്തോട് കുടിപ്പക വച്ചുപുലര്‍ത്തുന്നതിനാലും ഉദ്ദേശ്യശുദ്ധിയില്ലാത്തതിനാലും അവര്‍ക്കൊന്നും വിജയിക്കാന്‍ കഴിഞ്ഞില്ല.

ശ്രീകൃഷ്ണ ജയന്തിക്ക് തുടക്കമിട്ടത് ബാലഗോകുലമാണെങ്കിലും തികച്ചും ഭാവാത്മകമായ സാമൂഹ്യോത്സവമായി അത് മാറുകയായിരുന്നു. ഭൗതികവും നിരീശ്വരവാദപരവുമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ഊഷരഭൂമിയിലൂടെ ജനങ്ങളെ നയിച്ച് സമൂഹത്തെ വിഭജിക്കാന്‍ ശ്രമിച്ചവര്‍ ഇന്ന് വലിയ ഒറ്റപ്പെടലുകള്‍ അനുഭവിക്കുകയാണ്. ഭഗവാന്‍ കൃഷ്ണനെ അപകീര്‍ത്തിപ്പെടുത്താനും കൃഷ്ണദര്‍ശനത്തിനുമേല്‍ കരിനിഴല്‍ വീഴ്‌ത്താനും ജന്മാഷ്ടമിയാഘോഷത്തെ അട്ടിമറിക്കാനും ശ്രമിച്ചവര്‍ക്ക് സ്വയം പിന്മാറേണ്ടി വന്നു.

കുഞ്ഞുവായ് തുറന്ന് അമ്പാടിക്കണ്ണന്‍ അമ്മയായ യശോദയെ ഈരേഴ് പതിനാല് ലോകങ്ങളും കാട്ടിക്കൊടുത്തതുപോലെ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷവും ശോഭായാത്രകളും കേരളീയ സമൂഹത്തെ വിസ്മയിപ്പിക്കുകയാണ്.

 

 

Tags: balagokulamSobhayathraSree Krishna Janmashtami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

ടി.പി രാജൻ മാസ്റ്റർ അന്തരിച്ചു; അഞ്ച് പതിറ്റാണ്ടിലേറെ കാലം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യം

Kerala

ബാലഗോകുലത്തില്‍ പഠിച്ച പാഠങ്ങള്‍ പ്രചോദനം; ഹിന്ദു എന്നത് ഒരു സംസ്കാരമാണെന്നും അനുശ്രീ

എറണാകുളത്ത് ഏപ്രിലില്‍ നടക്കുന്ന ബാല നേതൃ ശിബിരത്തിന്റെ സ്വാഗത സംഘരൂപീകരണയോഗം ഭാരത് ടൂറിസ്റ്റ് ഹോമില്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. പവിത്ര .വി. പ്രഭു, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍, ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍, പ്രകാശ് ബാബു സമീപം
Kerala

ശ്രീകൃഷ്ണന്‍ തലമുറകള്‍ക്ക് മാതൃക: ഷിബു ചക്രവര്‍ത്തി

സുകൃതം കേരളം കലായാത്രയുടെ സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ്പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി സംസാരിക്കുന്നു
Kerala

ബാലഗോകുലത്തിന്റെ ലക്ഷ്യം രാഷ്‌ട്രവൈഭവം: തില്ലങ്കേരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.