കാസര്‍കോട്: ഭഗവാന് ശ്രീ കൃഷ്ണന്റെ അവതാരങ്ങള്‍ ആടിയും പാടിയും ഓടക്കുഴലൂതിയും ശോഭായാത്രകള്‍ നാടിന് ഭക്തിയുടെ പ്രസാദം ചാര്‍ത്തി.ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 166 കേന്ദ്രങ്ങളില്‍ ശോഭായാത്ര നടന്നു.
അവതാര ലീലകളാടി ഉണ്ണിക്കണ്ണന്മാരും രാധമാരും ഭക്തിയുടെ അമ്പാടിത്താളം തീര്‍ത്തു. ആ താളത്തില്‍ നാടിനാകെ മയില്പ്പീലിച്ചന്തമായിരുന്നു. കാണുന്നിടത്തെല്ലാം ഉണ്ണിക്കണ്ണന്മാര് മാത്രം. അവരോടൊത്ത് കളിച്ച് രാധമാരും.ഉണ്ണികണ്ണന്മാരുടെ കുസൃതികളും നിശ്ചല ദൃശ്യങ്ങളും ശോഭായാത്രയില്‍ വര്‍ണ്ണപ്പകിട്ടേകി. നാടിനേയും നഗരത്തെയും അമ്പാടിയാക്കി മാറ്റി. പുണ്യമീ മണ്ണ് പവിത്രമീ ജന്മം’എന്ന സന്ദേശമുയര്‍ത്തി ബോവിക്കാനം, മധൂര്‍, കാസര്‍കോട്, കുമ്പള, ബദിയടുക്ക എന്നിവിടങ്ങളില്‍ വിവിധ ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രകളായി വിവിധ ക്ഷേത്രങ്ങളില്‍ സമാപിച്ചു. എല്ലാസ്ഥലങ്ങളിലും ശോഭായാത്ര ആരംഭിക്കുമ്പോള്‍ വയനാട് ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കൊണ്ട് അനുശോചന സന്ദേശം വായിച്ചു.
ബോവിക്കാനം: മുളിയാര്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഷണ്മുഖ, സാന്ദീപനി, പാര്‍ത്ഥസാരഥി ബാലഗോകുലങ്ങളുടെ ശോഭായാത്ര ബോവിക്കാനത്ത് സംഗമിച്ച് മഹാശോഭായാത്രയായി മല്ലം ശ്രീ ദുര്‍ഗ പരമേശ്വരി ക്ഷേത്രത്തില്‍ സമാപിച്ചു. മുന്നോടിയായി ബോവിക്കാനത്ത് നട ന്ന ധാര്‍മികസഭ ആര്‍എസ്എസ് കാസര്‍കോട് ജില്ലാ സംഘചാലക് പ്രഭാകരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിഎച്ച്പി സംസ്ഥാന ഗവര്‍ണിംങ് കൗണ്‍സില്‍ അംഗം വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തി.
പരവനടുക്കം:പരവനടുക്കം സ്വാമി വിവേകാനന്ദ, ശംഭുനാട് ദുര്‍ഗ, തലക്ലായി പാര്‍ത്ഥിസാരഥി,പെരുമ്പള കപ്പണയടുക്കം ശ്രീരാമ, ദേളി ദുര്‍ഗ, വയലാംകുഴി ശ്രീകൃഷ്ണ, കാവുംപള്ളം സാന്ദീപനി ബാലഗോകുലങ്ങളുടെ ശോഭായാത്രകള്സംഗമിച്ച് നൂഞ്ഞില്കുണ്ട് ശിവപുരം ശിവക്ഷേത്രം, ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു.
മേല്‍പറമ്പ്:അരമങ്ങാനം ശിവജി, പള്ളിപ്പുറം ശ്രീ ധര്‍മ്മശാസ്താ, കുന്നുമ്മല്‍ ഭാരതാംബ, ബാലഗോകുലങ്ങളുടെ ശോഭയാത്ര തുക്കോച്ചിവളപ്പ് ശ്രീ വയനാട്ട് കുലവന് തറവാട്ടില്‍ സമാപിച്ചു.മാന്യംഗോഡ് ശ്രീ മഹാവിഷ്ണു-ശാസ്തക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര കീഴൂര്‍ ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ സമാപിച്ചു.
ഉദുമ:ഇടുവുങ്കാല്‍ അച്ചേരി, കൊക്കാല്‍, പരിയാരം, കളനാട് എന്നീ സ്ഥലങ്ങളിലെ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ കളനാട് കാളികാദേവി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ സമാപിച്ചു. തച്ചങ്ങാട് പൊടിപ്പളം പൂടംകല്ല് പരിസരത്ത് നിന്നും ആരംഭിച്ച ശോഭയാത്ര അരവത്ത് ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ സമാപിച്ചു. എരോല്‍ ശ്രീഹരി, ശാരദാംബ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നെല്ലിയടുക്കം ശാരദാംബ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര നാലാം വാതുക്കല് കുന്നുമ്മല്‍ ശ്രീ രക്തേശ്വരി ക്ഷേത്രത്തില്‍ സമാപിച്ചു.
പൊയിനാച്ചി:പറമ്പ് ശ്രീ കാലിച്ചാന്‍ ദൈവസന്നിധിയില്‍ നിന്നും ആരംഭിച്ച ശോഭയാത്ര പൂക്കുന്നത്ത് ശ്രീ ശാസ്താ ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു. പെര്‍ലടുക്കം ഭജന മന്ദിരത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര പെര്‍ലടുക്കം ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു.
കുണ്ടംകുഴി:ബേഡകം തോര്‍ക്കുളം ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് നിന്നും വേലക്കുന്ന് ശിവ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ സമാപിച്ചു.
കുറ്റിക്കോല്‍:കുറ്റിക്കോല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആരംഭിച്ച ശോഭയാത്ര കുറ്റിക്കോല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. പരപ്പ കുരുക്ഷേത്ര ബാലഗോകുലത്തിന്റെ ശോഭയാത്ര പള്ളഞ്ചി ദീപേഷ് നഗറില്‍ സമാപിച്ചു.
ബന്തടുക്ക: മലാംകുണ്ട് ശ്രീ മഹാവിഷ്ണു ദേവസ്ഥാനം, മക്കട്ടി – കക്കച്ചാല്‍ ശ്രീ വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം, വില്ലാരം വയല്‍ ശ്രീ വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം, ഈയ്യന്തലം ശ്രീ വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം, മാരിപ്പടുപ്പ് ശ്രീ ധര്‍മ്മ ശാസ്താഭജന മന്ദിരം, പനങ്കുണ്ട് ശ്രീ വയനാട്ട് കുലവന് ദേവസ്ഥാനം, മാണിമൂല ശ്രീ അയ്യപ്പ ഭജന മന്ദിരം എന്നീ സ്ഥലങ്ങളില്‍ നിന്നും പുറപ്പെട്ട ശോഭായാത്രകള്‍ ബന്തടുക്ക ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ സമാപിച്ചു.
മാവുങ്കാല്‍: നെല്ലിത്തറ ചൈതന്യ, രാംനഗര്‍ ശിവജി, കാട്ടുകുളങ്ങര ശിവശക്തി, വെള്ളിക്കോത്ത് വീരപഴശ്ശി, പുതിയകണ്ടം വിവേകാനന്ദ, ഉദയംകുന്ന് വിദ്യാധായിനി, കല്യാണ്‍റോഡ് ശ്രീകൃഷ്ണ, എന്നി ബാലഗോകുലങ്ങളുടെ ശോഭായാത്രകള്‍ മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ സംഗമിച്ച് പുതിയകണ്ടം ശ്രീമദ് പരശ്ശിവ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ സമാപിച്ചു. വാഴുന്നോറടി വൃന്ദാവനം, ചൂട്വം വനശാസ്താ ക്ഷേത്രകവാടം വൈനിങ്ങാലില്‍ നിന്നും ആരംഭിച്ച ശോഭായാത്ര മധുരങ്കൈ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ സമാപിച്ചു. ചെമ്പിലോട്ട് ഗുളികന് ദേവസ്ഥാനത്ത് നിന്നും ആരംഭിച്ച ശോഭായാത്ര അത്തിക്കോത്ത് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് സമാപിച്ചു.
പെരിയ: പെരിയ കൂടാനം മണിയന്തട്ട ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആരംഭിച്ച ശോഭായാത്ര പെരിയ പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തില്‍ സമാപിച്ചു.
പൂച്ചക്കാട്: ചാമുണ്ഡിക്കുന്ന് ശ്രീവിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് നിന്നും ആരംഭിച്ച ശോഭയാത്രയും പൂച്ചക്കാട് കിഴക്കേക്കര ശ്രീ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്രയും ചാമുണ്ഡിക്കുന്ന് സംഗമിച്ച് പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.
അമ്പലത്തറ:പൊടവടുക്കം വിവേകാനന്ദ ബാലഗോകുലത്തിന്റെ ശോഭായാത്ര ഇരിയ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ സമാപിച്ചു. അമ്പലത്തറ പാഞ്ചജന്യം, വൃന്ദാവനം, മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം സാരഥി, വിവേകാനന്ദ വാഴക്കോട്, മീങ്ങോത്ത് സരസ്വതി ബാലഗോകുലങ്ങളുടെ ശോഭായാത്രകള്‍ അമ്പലത്തറയില്‍ സംഗമിച്ച് ഗുരുപുരം ശ്രീ മാഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. എണ്ണപ്പാറയില്‍ സാംസ്കാരിക പരിപാടിയോടു കൂടി ആരംഭിച്ച ശോഭായാത്ര തായന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.
കാഞ്ഞങ്ങാട്:മാതോത്ത് മഹാവിഷ്ണു ക്ഷേത്രം, അരയി കാര്‍ത്തിക മുത്തപ്പന് മടപ്പുര ക്ഷേത്രം, ചെമ്മട്ടംവയല്‍ ബല്ലത്തപ്പന്‍ ക്ഷേത്രം, കല്ലുരാവി അയ്യപ്പ ഭജനമഠം, ഹൊസ്ദുര്‍ഗ് അമ്മനവര്‍ ദേവസ്ഥാന പരിസരം, പടിഞ്ഞാറെക്കര വിഷ്ണുമൂര്‍ത്തി ക്ഷേത്രം, അജാനൂര്‍ കുറുംബാ ഭഗവതി ക്ഷേത്രം, കൊളവയല്‍ രജരാജേശ്വരി ക്ഷേത്രം, മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രം, ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണ മന്ദിരം, ഹോസ്ദുര്‍ഗ് മൂകാംബിക ക്ഷേത്രം, കുന്നുമ്മല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്നി ശോഭയാത്രകള്‍ കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിളില്‍ സംഗമിച്ച് ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ കോവിലില്‍ സമാപിച്ചു.
ഒടയംചാല്‍:വെള്ളമുണ്ട മുത്തപ്പന് മടപ്പുരയില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ഒടയംചാല്‍ ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ സമാപിച്ചു.
നീലേശ്വരം:ചീര്‍മ്മക്കാവ്, വട്ടപ്പൊയില്‍, പടിഞ്ഞാറ്റം കൊഴുവില്‍, കിഴക്കന്‍കൊഴുവില്‍, പള്ളിക്കര എന്നീ സ്ഥലങ്ങളിലെ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ചീര്‍മ്മക്കാവ് ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച ശോഭയാത്രകള്‍ ബസ്സ്റ്റാന്റ് മാര്‍ക്കറ്റ് തളി ശിവക്ഷേത്രത്തില്‍ സമാപിച്ചു. തൈക്കടപ്പുറം ശ്രീ കടപ്പുറം ഭഗവതി ക്ഷേത്രം, പുറത്തേക്കൈ കദംബവനം ശ്രീ കൃഷ്ണ ക്ഷേത്രം, മരക്കാപ്പ് കടപ്പുറംവയല്ക്കണ്ടി മുത്തപ്പന് മഠപ്പുര, ഒഴിഞ്ഞവളപ്പ് അയ്യപ്പ ഭജനമഠം, അനന്തംപള്ള മുത്തപ്പന് മടപ്പുര പരിസരം, കൊട്രച്ചാല്‍ കൊടുങ്ങല്ലൂര്‍ ദേവി ക്ഷേത്രം, തൈക്കടപ്പുറം പാലിച്ചോന്‍ ദേവസ്ഥാനം എന്നീ ക്ഷേത്ര പരിസരങ്ങളില്‍ നിന്നും ആരംഭിച്ച ശോഭയാത്രകള്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് സംഗമിച്ച് കഴിഞ്ഞത്തൂര് ശ്രീ മഹാവിഷ്ണുക്ഷേത്ര-ശ്രീ അയ്യപ്പ ഭജനമഠ സന്നിധിയില്‍ സമാപിച്ചു.കരിന്തളം കളരിക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര ആറളം ശ്രീ മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു. കുമ്പളപ്പള്ളിയില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര പെരിയങ്ങാനം ശ്രീ ധര്‍മ്മശാസ്താംകാവ് ക്ഷേത്രത്തില്‍ സമാപിച്ചു
പുങ്ങംചാല്‍:നാട്ടക്കല്ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ശോഭയാത്ര പുങ്ങംചാല്‍ ചീര്‍ക്കയം സുബ്രഹ്മ്ണ്യസ്വാമി കോവിലില്‍ സമാപിച്ചു.
പിലിക്കോട്:പിലിക്കോട് രയരമംഗലം കോതൊളി ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര ഏച്ചിക്കുളങ്ങര ശ്രീ നാരായണപുരം ക്ഷേത്രത്തില്‍ സമാപിച്ചു.
രാജപുരം: കൊട്ടോടി പയ്യച്ചേരി ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, ഒരള, മാവുങ്കാല്‍ എന്നി സ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ കൊട്ടോടി ടൗണില്‍ സംഗമിച്ച് പേരടുക്കംശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു.ആടകം ഹരിശ്രീ ബാലഗോകുലത്തിന്റെ ശോഭായാത്ര കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും പെരുമ്പള്ളി നിവേദിത ബാലഗോകുലത്തിന്റെ ശോഭയാത്ര പെരുമ്പള്ളി അയ്യപ്പ ക്ഷേത്രത്തിലും സമാപിച്ചു. അടോട്ട്കയ ശ്രീ കൃഷ്ണ ബാലഗോകുലം ശോഭായാത്ര കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും കോളിച്ചാല്‍ പാടി ശ്രീരാമചന്ദ്ര, അമ്പാടി, കുളപ്പുറം ശ്രീ പാര്‍ത്ഥാസാരഥി ബാലഗോകുലങ്ങളുടെ ശോഭായാത്രകള്‍ കോളിച്ചാല്‍ മുത്തപ്പന് മടപ്പുര സന്നിധിയില്‍ സമാപിച്ചു.അയ്യങ്കാവ് ശ്രീ ദുര്‍ഗ്ഗ ബാലഗോകുലത്തിന്റെ ശോഭായാത്ര അയ്യങ്കാവ്ശ്രീധര്മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു.
പരപ്പ:പരപ്പ തളി ബാലഗോകുലത്തിന്റെ ശോഭായാത്ര പരപ്പ ശ്രീ തളി ക്ഷേത്രത്തിലും കള്ളാര്‍ വൈഷ്ണവം ബാലഗോകുലത്തിന്റെ ശോഭായാത്ര കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമാപിച്ചു. ബളാല്‍ ശ്രീ ശാസ്താ ബാലഗോകുലത്തിന്റെ ശോഭയാത്ര ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലും പാണത്തൂര്‍ രാജരാജേശ്വരി ബാലഗോകുലത്തിന്റെ ശോഭായാത്ര പാണത്തൂര്‍ അയ്യപ്പ ക്ഷേത്രത്തിലും സമാപിച്ചു.
തൃക്കരിപ്പൂര്‍: ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം, പേക്കടം കുറുവാപ്പള്ളി അറ, മീലിയാട്ട് സുബ്രഹ്മണ്യന് കോവില്‍, മേനോക്ക് മുത്തപ്പന് മടപ്പുര, ചെറുകാനം മാപ്പിട്ടച്ചേരി അംങ്കക്കുളങ്ങര ഭഗവതി ക്ഷേത്രം, കൊയോങ്കര ആലിന്‍കീഴില്‍ മുത്തപ്പന് മടപ്പുര തുടങ്ങിയ ക്ഷേത്ര പരിസരങ്ങളില്‍ നിന്നും പുറപ്പെട്ട ശോഭായാത്രകള്‍ വിവേകാനന്ദ നഗറില്‍ (മിനി സ്റ്റേഡിയ പരിസരം) സമാപിച്ചു.
പുല്ലൂര്‍: പുല്ലൂര്‍ വിവേകാനന്ദ, പൊള്ളക്കട ഝാന്‍സിറാണി, കേളോത്ത് ജഗദംബ, മധുരമ്പാടി ആദിശങ്കര, ഉദയനഗര്‍ പഴശ്ശിരാജ, കൊടവലം ഭഗിനി നിവേദിത ബാലഗോകുലത്തി ശോഭായാത്രകള്‍ ഉദയനഗര്‍ ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭയാത്രയായി പുല്ലൂര്‍ കരക്കക്കുണ്ട് ആല്‍ത്തറക്കാല്‍ ശ്രീ മുത്തപ്പന് മഠപ്പുരയില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: