ന്യൂദല്‍ഹി: ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് എന്ന അമേരിക്കയിലെ ധനകാര്യ ഗവേഷണ സ്ഥാപനം അദാനിയ്ക്കും ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രിക്കുന്ന സെബി അധ്യക്ഷ മാധബി പുരി ബുച്ചിനേയും കുറ്റപ്പെടുത്തി ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നടിയുമെന്ന് സ്വപ്നം കണ്ട കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയ്ക്കും തെറ്റി. റീട്ടെയ്ല്‍ ഓഹരി നിക്ഷേപകരെക്കൊണ്ട് നിറഞ്ഞ 2024ലെ ഇന്ത്യന്‍ ഓഹരി വിപണി വ്യാജ ആരോപണങ്ങളില്‍ തകരുന്നതല്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ വിപണിയുടെ മുന്നേറ്റം. തിങ്കളാഴ്ച ഓഹരി വിപണി കയറിയത് 600 പോയിന്റോളമാണ്. സെന്‍സെക്സ് എക്കാലത്തെയും ഉയരമുള്ള 81698 എന്ന നിലയില്‍ എത്തിയിരിക്കുകയാണ്.
രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ആഗസ്ത് 23ന് ഭാരതമാകെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ രണ്ടാം റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കണമെന്നും മാധബി പുരി ബുച്ച് സെബി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതാണ്. ഒരു ചുക്കും സംഭവിച്ചില്ല. മാധബി പുരി ബുച്ചിനെ സെബി ചെയര്മാന് സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിക്കുകയും ചെയ്തത് രാഹുല്‍ ഗാന്ധിയുടെ മുഖത്തേറ്റ അടിയായി.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ കൂലിപ്പട്ടാളം പോലെയാണ് ഇന്ത്യയില്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നത് എന്ന് ആര്‍ക്കും കണ്ടാല്‍ മനസ്സിലാക്കാനാവും. കാരണം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് തന്നെ മാധബി പുരി ബുച്ചിന്റെ രാജി രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയും ഇന്ത്യയൊട്ടാകെ സമരം പ്രഖ്യാപിക്കുകയും ചെയ്തു എന്നത് ഇതിനുള്ള തെളിവാണ്.
എന്തായാലും വീണ്ടും ഓഹരി വിപണി ശക്തിപ്പെടാന്‍ തുടങ്ങിയതോടെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചും അതിന്റെ സിഇഒ ആയ ആന്‍ഡേഴ്സനും കണ്ടം വഴി ഓടി എന്നതാണ് സമൂഹമാധ്യമങ്ങളില്‍ പരക്കുന്ന പരിഹാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: