ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഏകീകൃത പെന്ഷന് പദ്ധതിക്ക് ബിഎംഎസിന്റെ പിന്തുണ. പുതിയ പെന്ഷന് പദ്ധതിയെ തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നുവെന്ന് ബിഎംഎസ്. പദ്ധതിയെപ്പറ്റി കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. വിജ്ഞാപനം പുറത്തുവന്ന ശേഷം വിശദമായ പ്രതികരണം നടത്തും, ബിഎംഎസ് ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതേ പറഞ്ഞു.
ദേശീയ പെന്ഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ബിഎംഎസും അനുബന്ധ സംഘടനകളും കാലങ്ങളായി ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പരിശ്രമത്തെ പിന്തുണയ്ക്കുന്നു. ബിഎംഎസും അഫിലിയേറ്റഡ് സംഘടനയായ സര്‍ക്കാര്‍ ജീവനക്കാരുടെ ദേശീയ കോണ്‍ഫെഡറേഷന്‍ ജിഇഎന്സിയും നടത്തിയ പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടായി. ദേശീയ പെന്ഷന് പദ്ധതി പിന്‍വലിച്ച് പഴയ പെന്ഷന് പദ്ധതി പുനഃസ്ഥാപിക്കണമെന്ന ഇരുപത് വര്‍ഷത്തെ ആവശ്യമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. അടിസ്ഥാന ശമ്പളത്തിന്റെ അമ്പതു ശതമാനം പെന്ഷന് എന്ന ആവശ്യമാണ് പ്രധാനമായി ഉന്നയിച്ചത്. പെന്‍ഷനൊപ്പം ഡിഎയും നല്‍കുക, കുറഞ്ഞ പെന്ഷന് പതിനായിരം രൂപയാക്കുക, ജീവനക്കാരില്‍ നിന്ന് പെന്ഷന് വിഹിതം പിടിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ബിഎംഎസിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്ന് രവീന്ദ്ര ഹിംതെ പറഞ്ഞു.
നിലവിലെ എന്‍പിഎസിനേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ടതാണ് പുതിയ ഏകീകൃത പെന്ഷന് സ്കീം. അവസാന 12 മാസത്തെ ശമ്പള ശരാശരിയുടെ പകുതി പെന്ഷന്, ഡിയര്‍നെസ് ആശ്വാസം, കുടുംബ പെന്ഷന്, 14 ശതമാനത്തില്‍ നിന്ന് 18.5 ശതമാനമാനത്തിലേക്ക് സര്‍ക്കാര്‍ വിഹിതം, വിരമിക്കുമ്പോള്‍ ലംസം തുക എന്നിവ ലഭിക്കുന്ന പുതിയ ഏകീകൃത പെന്ഷന് പദ്ധതി പഴയ പെന്ഷന് പദ്ധതിയുമായി ഏകദേശം സാമ്യമുള്ളതാണ്. എന്നാല്‍ പുതിയ ഏകീകൃത പെന്ഷന് പദ്ധതിയിലും ജീവനക്കാരില്‍ നിന്ന് പെന്ഷന് വിഹിതം വാങ്ങുന്നുണ്ട്. പഴയ പെന്ഷന് പദ്ധതിക്ക് അതില്ലായിരുന്നു. പെന്ഷന് കമ്യൂട്ടേഷനും പഴയ പദ്ധതിയിലുണ്ടായിരുന്നു. ലംസം തുകയുടെ അനുപാതം എത്രയെന്നതില്‍ പുതിയ പ്രഖ്യാപനത്തില്‍ വ്യക്തതയില്ല. ഏകീകൃത പെന്ഷന് പദ്ധതിയുടെ വിജ്ഞാപനം പുറത്തുവന്നാലേ ഇക്കാര്യങ്ങളറിയാനാവൂ. എംപ്ലോയീസ് പെന്ഷന് സ്കീമിലെ കുറഞ്ഞ പെന്ഷന് ആയിരത്തില്‍ നിന്ന് അയ്യായിരമാക്കി ഉയര്‍ത്തണമെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ കവറേജ് നല്‍കണമെന്നും ബിഎംഎസ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: