തിരുവനന്തപുരം: രണ്ടു പെഗ് അടിച്ചപ്പോള്‍ താന്‍ മമ്മൂട്ടിയും ഓവറായ കൊച്ചു പ്രേമന്, മോഹന്‍ലാലുമായ കഥ പറഞ്ഞ് നടന് കൊല്ലം തുളസി.അമേരിക്കന്‍ പ്രവാസി സുഗുണന് ഞെക്കാട് രചിച്ച ‘അപ്പു -ടെയ്ല് ഓഫ് എ വില്ലേജര്‍’ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശന ചടങ്ങില്‍ അമേരിക്കന്‍ സന്ദര്‍ശന വേളയിയില്‍ മമ്മൂട്ടിയായി അഭിനയിക്കേണ്ടിവന്ന സംഭവം അദ്ദേഹം വിവരിച്ചു.
‘ അമേരിക്കയില്‍ ഒരു പരിപാടി കഴിഞ്ഞ് , ഞാനും കൊച്ചു പ്രേമനും സംഘാടകര്‍ക്കൊപ്പം ചെറുതായൊന്ന് മദ്യപിച്ചു. തിരിച്ചു താമസസ്ഥലത്തേക്ക് കൊണ്ടു പോയത് സ്പോണ്‍സറാണ്. കാറില്‍ അദ്ദേഹത്തിന്റെ കൊച്ചുകുട്ടിയും ഉണ്ട്. ഒരു സിഗ്നലില്‍ റെഡ് കിടക്കുമ്പോള്‍ സീബ്രാ ലൈന്‍ ചെറുതായിട്ടൊന്ന് ക്രോസ് ചെയ്തു. പിന്നീട് വണ്ടി മുന്നോട്ട് എടുത്ത ഉടന്‍ പോലീസ് ജീപ്പ് വന്നു. വണ്ടി ഓടിച്ചിരുന്ന ഞങ്ങളുടെ സ്പോണ്സര് ആകെ വെപ്രാളത്തിലായി. വലിയൊരു തുക പെനാല്‍റ്റി അടിക്കും. അതിലും വലിയ പ്രശ്നം കൊച്ചുകുട്ടിയെ അവര്‍ക്കുളള പ്രത്യേക സീറ്റിലല്ല ഇരുത്തിയിരിക്കുന്നത്. ്അത് വലിയ കേസാണ്. കുട്ടിയെ പോലീസ് കൊണ്ടുപോകും. കോടതി വഴിയേ പിന്നീട് തിരികെ ലഭിക്കു. ജീപ്പില്‍ നിന്ന് സുന്ദരിയായ ഉദ്യോഗസ്ഥ ഇറങ്ങി വന്നു. ഇന്ത്യക്കാരിയാണോ എന്നോരു സംശയം എനിക്കു തോന്നി. ഞാന്‍ കാറില്‍ നിന്നറങ്ങി. മദ്യപിച്ചിട്ടുണ്ടോ എന്ന് അവര്‍ ചോദിച്ചപ്പോള്‍ ഞാന്‍ സത്യം പറഞ്ഞു. ഇന്ത്യയില്‍ നിന്നു വന്ന കലാകാരന്മാരാണെന്നും പരിപാടി കഴിഞ്ഞു പോകുകയാണെന്നും പറഞ്ഞു. അവരപ്പോള്‍ പേരു ചോദിച്ചു. കൊല്ലം തുളസി എന്നു പറഞ്ഞാല്‍ ആരറിയന്. ഞാന്‍ മമ്മുട്ടി എന്നു പറഞ്ഞു. വേറെ ആര്‍ട്ടിസ്റ്റുമാര്‍ ആരൊക്കെ എന്നായി അടുത്ത ചോദ്യം. മുന്‍ സീറ്റില്‍ ഇരുന്ന കൊച്ചു പ്രേമനെ ചൂണ്ടി കാണിച്ചപ്പോള്‍ അതാരാണ് എന്നായി. പെട്ടന്ന് മോഹന്‍ലാല്‍ എന്നും പറഞ്ഞു. കൊച്ചു പ്രേമന് തുടിത്ത കവിളും ചെറിയൊരു ചെരിവും ഒക്കെ ഉണ്ടല്ലോ.
ഉദ്യോഗസ്ഥ എന്നോട് മാറി നിന്ന് സംസാരിക്കാം എന്നു പറഞ്ഞ് ജീപ്പിനടുത്തേക്ക് കൊണ്ടുപോയി. ‘നിങ്ങള്‍ കൊല്ലം തുളസി അല്ലേ’ എന്നു മലയാളത്തില്‍ ചോദ്യം.
എന്റെ കെട്ടുവിട്ടു. തിരുവനന്തപുരം കാരിയാണെന്നും അവിടെ ഫഌറ്റ് വാങ്ങിയപ്പോള്‍ ഒരു ആവശ്യവുമായി നഗരസഭ ഉദ്യോഗസ്ഥനായിരുന്ന താങ്ങളെ കാണാന്‍ വന്നിരുന്നു എന്നും പോലീസ് ഓഫീസര്‍ പറഞ്ഞു. അന്ന് ഞാന്‍ അവര്‍ക്ക് കാര്യം സാധിച്ചുകൊടുത്തതിന്റെ ഉപകാരസ്മരണ പോലെ 600 ഡോളര്‍മാത്രം പിഴയിട്ട് ഞങ്ങളെ വിട്ടു.’ കൊല്ലം തുളസി പറഞ്ഞു
നോവലിന്റെ പ്രകാശനം മന്ത്രി ജി.ആര്. അനില്‍ പ്രശസ്ത സാഹിത്യകാരന് എം.മുകുന്ദനു നല്കി നിര്‍വഹിച്ചു. സി. ദിവാകരന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കടകം പള്ളി സുരേന്ദ്രന് എം.എല്‍ എ , പ്രൊഫ. ജി.എന്‍. പണിക്കര്‍, എസ്.ഹനീഫാ റാവുത്തര്‍, മധു നായര്‍,മോളി സ്റ്റാന്‍ലി, ഷാജി മാത്യു, കെ.വിജയചന്ദ്രന്‍, ദിനേശ് പണിക്കര്‍, പി.സൊണാള്‍ജി, ത്രിവിക്രമന്‍ എന്നിവര്‍ പ്രസംഗിച്ചു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: