ഇടുക്കി: പരുന്തുംപാറയില്‍ 110 ഏക്കര്‍ കയ്യേറ്റം കണ്ടെത്തിയ സംഭവത്തില്‍ തുടര്‍നടപടി സ്വീകരിക്കാതെ റവന്യൂ വകുപ്പ്. 41.5 ഏക്കര്‍ ഭൂമി തിരിച്ച് പിടിച്ചു എന്ന് പറയുമ്പോഴും കയ്യേറ്റക്കാരുടെ പട്ടിക ഇതുവരെ അധികൃതര്‍ പൊലീസിന് കൈമാറിയിട്ടില്ല.
കയ്യേറ്റക്കാര്‍ക്കെതിരെ ലാന്‍ഡ് കണ്‍സര്‍വെന്‍സി ആക്ട് പ്രകാരം കേസ് എടുക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ കയ്യേറ്റക്കാരുടെ പേര് വിവരങ്ങള്‍ ഇതുവരെ റവന്യൂ വകുപ്പ് പൊലീസിന് കൈമാറിയിട്ടില്ല.
പരുന്തുംപാറയിലെ വിനോദസഞ്ചാര മേഖലയില്‍ 110 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയിട്ടുണ്ടെന്നായിരുന്നു പീരുമേട് തഹസില്‍ദാരുടെ കണ്ടെത്തല്‍. ഇതില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ആയിരുന്ന ഷീബ ജോര്‍ജ് തുടര്‍നടപടികള്‍ക്ക് ഉത്തരവിടുകയും ചെയ്തു. ആദ്യ നടപടിയായി 41. 5 ഏക്കര്‍ സ്ഥലം തിരിച്ചു പിടിച്ചു എന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. എന്നാല്‍ ഇതിലും വ്യക്തത കുറവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: