കോട്ടയം: സമുദായ അംഗങ്ങളെ രാഷ്‌ട്രീയത്തില്‍ സജീവമാക്കാനും സമുദായ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന രാഷ്‌ട്രീയ നേതാക്കളെ ചേര്‍ത്തുപിടിക്കാനും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ അന്തിമപ്രസ്താവന. ക്രിസ്ത്യന്‍ ചരിത്രവും സംഭാവനകളും വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം, സമുദായ സംഘടന എന്ന നിലയില്‍ കത്തോലിക്കാ കോണ്‍ഗ്രസിനെ വളര്‍ത്തണം, കലാസാഹിത്യം രാഷ്‌ട്രീയം സിനിമ വിദ്യാഭ്യാസം ശാസ്ത്ര സാങ്കേതിക വിദ്യ തുടങ്ങിയ സേവനമേഖലകള്‍ സുവിശേഷ മൂല്യാധിഷ്ഠിതമാക്കണം, ഉദ്യോഗസ്ഥ രാഷ്‌ട്രീയ മേഖലകളില്‍ സമുദായങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണം തുടങ്ങിയ നിലപാടുകളും അസംബ്ലി മുന്നോട്ടുവയ്‌ക്കുന്നു. പുതിയ തലമുറയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ അനന്യത ബോധ്യപ്പെടുത്തുക, വിശ്വാസ പരിശീലകരെ പുതിയ കാലഘട്ടത്തിന്റെ അടയാളങ്ങള്‍ മനസ്സിലാക്കാന്‍ കരുത്തരാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും അന്തിമ പ്രസ്താവനയില്‍ ഉണ്ട്.
ദുക്‌റാന തിരുനാള്‍ അവധിയായി പ്രഖ്യാപിക്കണമെന്നും സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളിലും സിനഡ് തീരുമാനപ്രകാരമുള്ള കുര്‍ബാന അര്‍പ്പിക്കണമെന്ന് അസംബ്ലി ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: