ആലപ്പുഴ: നവവധുവിനെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 22 കാരിയായ ആസിയയെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് മാസം മുമ്പായിരുന്നു ആസിയയുടെ വിവാഹം. മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്നീഷ്യന് ആയി ജോലി ചെയ്യുകയായിരുന്നു ആസിയ. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രിയാണ് സംഭവം. മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ആസിയ മൂവാറ്റുപുഴയില്‍ തന്നെയാണ് താമസിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ആസിയ ആലപ്പുഴയിലെ ഭര്‍തൃവീട്ടിലെത്തുന്നത്. ഇന്ന് വൈകിട്ട് ഭര്‍ത്താവും വീട്ടിലുള്ളവരും പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് ആസിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടനെ തന്നെ ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലയ നാല് മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് ആലപ്പുഴയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. മരണകാരണം എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: