തിരുവനന്തപുരം: ഇന്ന് ജന്മാഷ്ടമി…. പാട്ടും ഭജനയുമാഘോഷവുമായി നാടാകെ പീലി ചൂടും. യുദ്ധവും പ്രളയവും തീര്‍ത്ത തോരാക്കണ്ണീരിലും ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും മുരളികയൂതി ഉണ്ണിക്കണ്ണന്മാര് തെരുവുകള്‍ നിറയും. കേരളം ഗോകുലമാകും. ഓരോ വീട്ടിലും മേഘശ്യാമളനുണ്ണിയുടെ പിറന്നാള്‍ കീര്‍ത്തനങ്ങള്‍ മുഴങ്ങും. ബാലഗോകുലം ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിനാകെ ശോഭ പകര്‍ന്ന് പതിനായിരം ശോഭായാത്രകളുണ്ടാകും. നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും അകമ്പടിയാകും. ബാലികാബാലന്മാര് കൃഷ്ണനും രാധയും ഗോപീഗോപന്മാരുമാകും. ഉരുള്‍പൊട്ടലില്‍ സര്‍വം നഷ്ടമായ വയനാട്ടില്‍ ആഘോഷം പ്രാര്ത്ഥനാസഭയായി മാറും.
ജന്മാഷ്ടമിയെ വരവേല്ക്കുവാന് ബാലഗോകുലം സംസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, കൊല്ലം, കോട്ടയം, ഗുരുവായൂര്‍, ആറന്മുള തുടങ്ങിയ സ്ഥലങ്ങളില്‍ വിപുലമായ ശോഭായാത്ര സംഗമങ്ങളും നടക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെടുന്ന ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രയായിട്ടാണ് സമാപന സ്ഥലത്ത് എത്തുന്നത്.
പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന ‘പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’ എന്നതാണ് ഈ വര്‍ഷത്തെ ജന്മാഷ്ടമി സന്ദേശം. ഗോപികാനൃത്തം, ചിത്രരചന, വൃക്ഷപൂജ, സാംസ്കാരികസംഗമങ്ങള്‍, ഉറിയടി തുടങ്ങി വ്യത്യസ്തമായ പരിപാടികളും സംസ്ഥാന വ്യാപകമായി നടക്കും.
വിവിധ ആഘോഷപരിപാടികളില്‍ കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന് തിരുവനന്തപുരത്തും സുരേഷ് ഗോപി തൃശ്ശൂരിലും ശോഭായാത്ര സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍(തിരുവനന്തപുരം), മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍, സിനിമാതാരം കോട്ടയം രമേശ് (കോട്ടയം), മുന്‍ ജിഎസ്ടി പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ഡോ.കെ.എന്‍. രാഘവന് (എറണാകുളം), മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് (പാലക്കാട്), സിനിമാ താരം കവിതാ ബൈജു(മലപ്പുറം), സംവിധായകന് മേജര്‍ രവി (കോഴിക്കോട്), കണ്ണൂര്‍ അമ്യതാനന്ദമയീ മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി(കണ്ണൂര്‍) തുടങ്ങിയ പ്രമുഖര്‍ വിവിധ ശോഭായാത്രകള്‍ ഉദ്ഘാടനം ചെയ്യും.
ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന് കൊച്ചിയിലും സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ പന്തളത്തും പൊതു കാര്യദര്‍ശി കെ.എന്‍ സജികുമാര്‍ കോട്ടയം പാമ്പാടിയിലും പങ്കെടുക്കും.
സംസ്ഥാന ഭാരവാഹികളായ എ രഞ്ജു കുമാര്‍ ( തിരുവനന്തപുരം), വി.ഹരികുമാര്‍ ( നെയ്യാറ്റിന്‍കര), പി ശ്രീകുമാര്‍ (തിരുവനന്തപുരം),ബി.എസ് ബിജു (ആറ്റിങ്ങല്‍), ജി. സന്തോഷ് കുമാര്‍ (നെടുമങ്ങാട്), പി. അനില്‍കുമാര്‍ (കൊല്ലം), ആര്.പി. രാമനാഥന് (പുനലൂര്‍), കെ. ബൈജുലാല്‍ (പത്തനംതിട്ട), ആര്. കെ രമാദേവി (റാന്നി),സി.വി. ശശികുമാര്‍ (ആറന്മുള), പി.എസ്. ഗിരീഷ് കുമാര്‍ (കോഴഞ്ചേരി), എസ്.ശ്രീകുമാര്‍ (ആലപ്പുഴ), വി.ജെ. രാജ് മോഹന്‍(മാവേലിക്കര), പി. കൃഷ്ണപ്രിയ (ചെങ്ങന്നൂര്‍), വി.എസ്. മധുസൂദനന് (കോട്ടയം), പി.സി.ഗിരീഷ്കുമാര്‍ (കോട്ടയം) , ഡോ. എന്‍. ഉണ്ണികൃഷ്ണന് (വൈക്കം) പി.എന്‍. സുരേന്ദ്രന് (ഈരാറ്റുപേട്ട), സി. അജിത്ത് (കൊച്ചി) കെ. ആര്. മുരളി(ആലുവ), ആര്.സുധാകുമാരി (മൂവാറ്റുപുഴ), ടി.ജി. അനന്തകൃഷ്ണന് ( ദേവികുളം),
എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ (തൃശ്ശൂര്‍), യു.പ്രഭാകരന്(കൊടകര), എം. ആര്. പ്രമോദ് ( ഇരിങ്ങാലക്കുട), വി. ശ്രീകുമാരന്‍ (പാലക്കാട്), കെ. പി. ബാബുരാജന് (ഒറ്റപ്പാലം) , ടി. പ്രവീണ്‍ (മഞ്ചേരി), എന്‍. എം. സദാനന്ദന് (തൃശ്ശൂര്‍), കെ.വി കൃഷ്ണന് കുട്ടി( മലപ്പുറം), അശ്വതി രാഗേഷ് (മലപ്പുറം),എം. സത്യന് (കോഴിക്കോട്), ജയശ്രീ ഗോപീകൃഷ്ണന് (കോഴിക്കോട്), സി.കെ. ബാലകൃഷ്ണന്(കോഴിക്കോട്), പി. സ്മിതാവത്സലന് (വടകര) , പി.എം. ശ്രീധരന് (മുക്കം),പി. പ്രശോഭ് (ബാലുശ്ശേരി) കെ. മോഹന്‍ദാസ് (നെന്മണ്ട), എ.എന്‍. അജയകുമാര്‍ (കാഞ്ഞാങ്ങാട്) എന്‍.വി പ്രജിത്ത് (കണ്ണൂര്‍) എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ശോഭായാത്ര സന്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: