തിരുവനന്തപുരം: മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ അസാം സ്വദേശിയായ പതിമൂന്നുകാരിയെ ഇന്ന് രാത്രി പത്തരയോടെ തലസ്ഥാനത്ത് എത്തിച്ചു. കേരള എക്സ്പ്രസിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെത്തിച്ച കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിബാ ബീഗത്തിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. രാത്രിയായതിനാൽ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയെ കഴക്കൂട്ടം സ്റ്റേഷനിലെത്തിച്ച ശേഷം ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് മാതാപിതാക്കള്‍ക്കു കൈമാറും. കേരളത്തില്‍ തന്നെ നില്‍ക്കണമെന്നാണ് കുട്ടി ഇപ്പോള്‍ പറയുന്നതെന്നും ചെയർപേഴ്സൺ അഡ്വ. ഷാനിബാ ബീഗം വ്യക്തമാക്കി. കുട്ടിക്ക് എല്ലാ സൗകര്യങ്ങളുംവ ലഭ്യമാക്കും. നാളത്തെ സ്പെഷല്‍ സിറ്റിംഗില്‍ കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തു. ഇത്രയും നാള് നടന്ന എല്ലാക്കാര്യങ്ങളും ചോദിക്കും. രക്ഷിതാക്കളില്‍ നിന്നുള്ള മൊഴിയെടുക്കും. നാളെ കുട്ടിയെ വൈദ്യപരിശോധന നടത്തും. കുട്ടിക്ക് കൗണ്‍സിലിംഗ് നടത്തുമെന്നും അഡ്വ. ഷാനിബാ ബീഗം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: