ജമ്മു: ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍. ഇതിനവര്‍ കനത്തവില നല്‌കേണ്ടി വരും. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി വനിതാ പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനുമായിട്ടാണ് എന്നും മഹിളാമോര്‍ച്ച നിലകൊണ്ടിട്ടുള്ളത്. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. കൊല്‍ക്കത്തയില്‍ നടന്ന മൗന ജാഥയില്‍ പങ്കെടുത്തിരുന്നതായും വാനതി പറഞ്ഞു. ആയിരക്കണക്കിന് സ്ത്രീകളാണ് നീതിക്കായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ മമതാ ബാനര്‍ജി സ്ത്രീകളെ സംരക്ഷിക്കാന്‍ യാതൊരു പ്രവര്‍ത്തനവും നടത്തുന്നില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: