കൊല്‍ക്കത്ത: മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യ പ്രതി സഞ്ജയ് റാവുവിനെ നുണപരിശോധനയ്‌ക്ക് വിധേയനാക്കി. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലെ വിദഗ്ധ സംഘമാണ് നുണ പരിശോധന നടത്തിയത്.
സഞ്ജയ് റാവുവിന്റേത് കൂടാതെ ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്, കൊല ചെയ്യപ്പെടുന്ന രാത്രി യുവതിക്കൊപ്പമുണ്ടായിരുന്ന നാല് ജൂനിയര്‍ ഡോക്ടര്‍മാര്‍, പ്രതിയുടെ സുഹൃത്തും മറ്റൊരു സിവിക് വൊളന്റിയറുമായ സൗരബ് ഭട്ടാചാര്യ എന്നിവരേയും നുണപരിശോധനയ്‌ക്കു വിധേയരാക്കി.
വനിതാ ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ശാസ്ത്രീയതെളിവുകളും സിസിടിവി ദൃശ്യങ്ങളും സിബിഐ സംഘത്തിന് ലഭിച്ചു. ആഗസ്ത് ഒമ്പതിന് പുലര്‍ച്ചെ പ്രതി സഞ്ജയ് റോയ് സെമിനാര്‍ ഹാളിലേക്ക് എത്തുന്നതും മടങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളോടനുബന്ധിച്ച് ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം ഏര്‍പ്പെടുത്തിയിരുന്ന നിരോധനാ
ജ്ഞ ആഗസ്ത് 31 വരെ നീട്ടി.
കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ വിനീത് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്ത് 18 വരെയായിരുന്നു ആദ്യം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
അതേസമയം വനിതാഡോക്ടര്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആര്‍ജി കര്‍ ആശുപത്രിയിലെ സമരം തുടരുകയാണ്. വരും ദിവസങ്ങളില്‍ ബഹുജനമാര്‍ച്ചിനും ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: