ധാക്ക: ബംഗ്ലാദേശ് മുന്‍ ടെക്സ്റ്റയില്‍സ് മന്ത്രി ഗോലം ദാസ്തിഗിര് ഗാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്നും നിസ്കാസിതയായി ഭാരതത്തില്‍ അഭയം പ്രാപിക്കേണ്ടിവന്നതോടെ ഹസീന മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നുവരെ പുതിയ സര്‍ക്കാര്‍ വേട്ടയാടുകയാണ്.
76കാരനായ ഗാസിയെ ശനിയാഴ്ച രാത്രി വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് സംബന്ധിച്ച് യാതൊരു വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല. ഷെയ്ഖ് ഹസീനക്കെതിരെ നിരവധി കൊലപാതക കേസുകളാണ് എടുത്തിരിക്കുന്നത്. ഇവരെ വലിയ കുറ്റവാളിയായി ചിത്രീകരിച്ച് വിട്ടുകിട്ടാനുള്ള നീക്കമാണ് ഇടക്കാല സര്‍ക്കാര്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: