ഫ്രാങ്ക്ഫര്‍ട്ട്: പടിഞ്ഞാറന്‍ ജര്‍മനിയിലെ സൂലിങ്ങന്‍ നഗരത്തില്‍ ലൈവ് ബാന്‍ഡ് സംഗീതപരിപാടിക്കിടെ മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തുകയും എട്ടു പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്). ഇസ്ലാമിക് സ്റ്റേറ്റിന്റെ മാധ്യമ വിഭാഗത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കൊലയാളിക്കുവേണ്ടി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ആക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്നു മുന്‍കൂട്ടി അറിവുണ്ടായിരുന്നെന്നു സംശയിക്കുന്ന 15 വയസുകാരനുള്‍പ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 9.40ന് സൂലിങ്ങന്‍ നഗരത്തിന്റെ 650ാംവാര്ഷികാഘോഷത്തിനിടയിലാണ് അക്രമി ആള്‍ക്കൂട്ടത്തില്‍ മുന്നില്‍ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തിയത്. മിക്കവരുടെയും കഴുത്തിലാണ് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.
പരുക്കേറ്റ എട്ടു പേരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. അക്രമം നടക്കുന്നതു കണ്ടെങ്കിലും പരിപാടി തുടരാന്‍ അധികൃതര്‍ നിര്‍ദേശിച്ചതായി ബാന്‍ഡ് അംഗം ടോപിക് വെളിപ്പെടുത്തി. ജനങ്ങള്‍ ഭയന്ന് ഓടി തിക്കിലും തിരക്കിലും പെടാതിരിക്കാനായിരുന്നു ഇത്. താമസിയാതെ ഹെലികോപ്റ്ററില്‍ പൊലീസ് ആള്‍ക്കൂട്ടത്തിനു മുകളിലെത്തിയെങ്കിലും അക്രമി കടന്നുകളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: