ന്യൂഡല്‍ഹി: സംവരണ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് പൊതുവിഭാഗത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാമെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു വ്യക്തമാക്കി .സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് പൊതുവിഭാഗത്തിലെ സീറ്റ് നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക സംവരണത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പൊതു വിഭാഗത്തില്‍ പ്രവേശനം നേടാന്‍ അര്ഹതയുണ്ടെന്നാണ കോടതിയുടെ നിരീക്ഷണം. പൊതു വിഭാഗത്തില്‍ മെഡിക്കല്‍ സീറ്റുകള്‍ ബാക്കിയുണ്ടായിട്ടും മധ്യപ്രദേശിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് സംവരണ വിഭാഗം വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചില്ല. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു. ഇതാണിപ്പോള്‍ സുപ്രിം കോടതി റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: