Education

കീം 2024: എന്‍ജിനീയറിങ്/ഫാര്‍മസി മൂന്നാംഘട്ടം, ആര്‍ക്കിടെക്ചര്‍ രണ്ടാം ഘട്ടം അലോട്ട്‌മെന്റ്: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ 26 വരെ

Published by
  • വിശദവിവരങ്ങള്‍ www.cee.kerala.gov.in- ല്‍
  • ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍/പുനഃക്രമീകരണത്തിനും സൗകര്യം താല്‍ക്കാലിക അലോട്ട്‌മെന്റ് 28 നും അന്തിമ അലോട്ട്‌മെന്റ് 29 നും പ്രസിദ്ധീകരിക്കും
  • എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്‌സുകളിലേക്ക് പുതുതായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാത്തവരെയും ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്ക് കണ്‍ഫര്‍മേഷന്‍/പുനഃക്രമീകരണം നടത്താത്തവരെയും അലോട്ട്‌മെന്റിന് പരിഗണിക്കില്ല

ന്‍ജിനീയറിങ്/ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള മൂന്നാം ഘട്ടം, ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്കുള്ള രണ്ടാംഘട്ടം അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി. ഇത് സര്‍ക്കാര്‍/ഗവ. കോസ്റ്റ് ഷെയറിങ്/സ്വയംഭരണ/സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന ഈവര്‍ഷത്തെ അവസാനഘട്ട അലോട്ട്‌മെന്റായിരിക്കും. ഒഴിവുള്ള എന്‍ജിനീയറിങ് സീറ്റുകള്‍ ഗവണ്‍മെന്റ് കോളേജുകളില്‍ സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറും ഗവണ്‍മെന്റ് കോസ്റ്റ് ഷെയറിങ്/സ്വയംഭരണ/സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളില്‍ അതത് കോളേജ് അധികൃതരും വ്യവസ്ഥകള്‍ പാലിച്ച് സ്‌പോട്ട് അഡ്മിഷന്‍ മുഖേന നികത്തുന്നതായിരിക്കും.

പുതിയ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍: മൂന്നാം ഘട്ടത്തില്‍ എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്‌സുകളിലേക്ക് പുതുതായി ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്കാണ് അവസരം. പുതിയ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഓഗസ്റ്റ് 26 രാത്രി 11.59 മണിവരെ സൗകര്യം ലഭിക്കും.

ആര്‍ക്കിടെക്ചര്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനും പുനക്രമീകരണവും: ആര്‍ക്കിടെക്ചര്‍ കോഴ്‌സിന് മുന്‍ഘട്ടത്തിലെ അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷന്‍ നേടിയവരുടെയും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവരുടെയും ഓപ്ഷനുകള്‍ ഈ ഘട്ടത്തില്‍ പരിഗണിക്കപ്പെടുന്നതിന് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതും ഓപ്ഷനുകള്‍ പുനക്രമീകരിക്കേണ്ടതും ആവശ്യമില്ലാത്തവ റദ്ദാക്കുകയും ചെയ്യണം. ഇതിനുള്ള സൗകര്യം ഓഗസ്റ്റ് 26 വരെ വെബ്‌സൈറ്റില്‍ ലഭിക്കും.

ഒന്നാം ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുകയും എന്നാല്‍ ഓഗസ്റ്റ് 24 ന് മുമ്പ് പ്രവേശനം നേടാതിരിക്കുകയും ചെയ്തവരുടെ ഓപ്ഷനുകള്‍ റദ്ദാക്കുന്നതാണ്.

ഓഗസ്റ്റ് 26 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ അലോട്ട്‌മെന്റ് ഓഗസ്റ്റ് 28 ന് പ്രസിദ്ധീകരിക്കും.

മുന്‍ഘട്ടങ്ങളില്‍ അലോട്ട്‌മെന്റ്/അഡ്മിഷന്‍ ലഭിക്കുകയും എന്നാല്‍ ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുകയും/കണ്‍ഫര്‍മേഷന്‍ പുനക്രമീകരണം നടത്താതിരിക്കുകയും ചെയ്യുന്നവരുടെ അഡ്മിഷന്‍ നിലനില്‍ക്കും.

ഈ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുകയും നിശ്ചിത സമയത്തിനകം അലോട്ട്‌മെന്റ് ലഭിച്ച കോളേജ്/കോഴ്‌സില്‍ പ്രവേശനം നേടാതിരിക്കുകയും ചെയ്യുന്നവരുടെ മുന്‍ഘട്ടത്തിലെയും ഈ ഘട്ടത്തിലെയും അലോട്ട്‌മെന്റുകള്‍ റദ്ദാക്കും. കൂടാതെ ഇവരുടെ ബന്ധപ്പെട്ട സ്ട്രീമീലെ ഓപ്ഷനുകളും റദ്ദാക്കുന്നതാണ്.

ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ്: ഈഘട്ടത്തില്‍ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഫീസ് 2000 രൂപയാണ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കാണ് ഫീസ് നല്‍കേണ്ടത്. അലോട്ട്‌മെന്റ് ലഭിക്കുന്ന കോഴ്‌സിന്റെ ട്യൂഷന്‍ ഫീസില്‍ ഈ തുക വകയിരുത്തും. എസ്‌സി/എസ്ടി/ഒഇസിക്ക് തുല്യമായ ആനുകൂല്യത്തിന് അര്‍ഹരായ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍, ശ്രീചിത്ര ഹോം, ജുവനൈല്‍ ഹോം, നിര്‍ഭയ ഹോം അപേക്ഷകരും ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസായി 500 രൂപ അടച്ചാല്‍ മതി. പ്രവേശനം ലഭിക്കുന്ന കോഴ്‌സിന്റെ കോഷന്‍ ഡിപ്പോസിറ്റില്‍ ഈ തുക കുറവ് ചെയ്യും. ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം. അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഫീസ് തിരികെ നല്‍കും.

അലോട്ട്‌മെന്റ്: ഓഗസ്റ്റ് 26 വരെ നല്‍കയിട്ടുള്ള ഓപ്ഷനുകള്‍ പരിഗണിച്ച് 28 ന് താല്‍ക്കാലിക അലോട്ട്‌മെന്റും 29 നും അന്തിമ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും ംംം.രലല.സലൃമഹമ.ഴീ്.ശി സന്ദര്‍ശിക്കേണ്ടതാണ്.

എംബിബിഎസ്, ബിഡിഎസ് പ്രവേശനം പുതുതായി കൂട്ടിച്ചേര്‍ത്ത കോളേജുകളിലേക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 26 വരെ

കീം 2024 മെഡിക്കല്‍/ഡന്റല്‍ ബിരുദപ്രവേശനത്തിന്റെ ഭാഗമായി പുതുതായി കൂട്ടിച്ചേര്‍ത്ത ശ്രീനാരായണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, എറണാകുളം 2024 വര്‍ഷം നടത്തുന്ന എംബിബിഎസ് കോഴ്‌സിലേക്ക് ഓഗസ്റ്റ് 26 വരെ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. www.cee.kerala.gov.in ല്‍ ഇതിനുള്ള സൗകര്യം ലഭിക്കും. വാര്‍ഷിക ട്യൂഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 8,09,487 രൂപയാണ്. എന്‍ആര്‍ഐ ക്വാട്ട ഫീസ് 20,86,400 രൂപ + 5 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ടിലേക്ക് അടയ്‌ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക