തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഓഗസ്റ്റ് 28 വരെയാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം.
തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരളാ തീരം വരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ട്. തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിനും വടക്ക് കിഴക്കന്‍ മദ്ധ്യപ്രദേശിനും മുകളിലായി ശക്തിയാര്‍ജ്ജിച്ച ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുകയാണ്.
ഇടുക്കി, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഇതിനോടനുബന്ധിച്ച് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ ഉണ്ടായേക്കുമെന്നുമാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: