ന്യൂദല്‍ഹി: നടി ഐശ്വര്യാ റായി ഒബിസി ആണെന്ന് കണ്ടെത്തിയതോടെ ഇന്ത്യയില്‍ ഒബിസി, എസ് സി , എസ് ടി വിഭാഗത്തില്‍ പെട്ട ആരും മിസ് ഇന്ത്യ ആയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ വാദം പൊളിഞ്ഞു. ഇന്ത്യയിലെ മിസ് ഇന്ത്യമാരായവരുടെ പട്ടിക വിശദമായി പരിശോധിച്ചെന്നും അതില്‍ ഒരാളും എസ് സി, എസ് ടി, ഒബിസി വിഭാഗത്തില്‍ പെടുന്നില്ലെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
ഇതോടെയാണ് ഐശ്വര്യാറായിയുടെ പേരും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. തുളു സംസാരിക്കുന്ന ബുണ്ട് എന്ന സമുദായത്തിലെ അംഗമാണ് നടിയും മോഡലുമായ ഐശ്വര്യ റായി. കര്‍ണ്ണാടകയിലെ മാംഗ്ലൂരില്‍ നിന്നുള്ള ഒരു സവിശേഷ ഭാഷാസമുദായമാണ് ഐശ്വര്യാറായിയുടേത്. ക്ഷത്രിയരില്‍ യുദ്ധം ചെയ്യുന്ന വിഭാഗക്കാരായാണ് ഐശ്വര്യാറായിയുടെ സമുദായം അറിയപ്പെടുന്നത്.
ബുണ്ട് സമുദായത്തിന് പ്രത്യേക ജാതി വിഭജനമില്ല. സാധാരണ ഈ സമുദായത്തില്‍ പെട്ടവര്‍ ഷെട്ടി, ഹെഗ്ഡെ, റായി, കഡമ്പ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ഇവര്‍ ഒബിസി വിഭാഗത്തില്‍പെടുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ പരക്കുന്ന റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക