ഭോപ്പാൽ : ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് മധ്യപ്രദേശിലെ എല്ലാ സ്വകാര്യ, സർക്കാർ വിദ്യാഭാസ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. മധ്യപ്രദേശിലെ മോഹൻ യാദവ് സർക്കാർ ഇത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
എല്ലാ സ്കൂളുകളും കോളേജുകളും കൃഷ്ണ ജന്മാഷ്ടമി പരിപാടികളും , യോഗയും സംഘടിപ്പിക്കണമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തണമെന്നും , പ്രഭാഷണങ്ങൾ സംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്.
ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന മതപരമായ സ്ഥലങ്ങളിലും പൂജകളും , പ്രത്യേക സാംസ്കാരിക പരിപാടികളും നടത്തുമെന്ന് അറിയിപ്പിൽ പറയുന്നുണ്ട്. നേരത്തെ ഗുരുപൂർണ്ണിമ ദിനത്തിലും ഇത്തരത്തിൽ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു . ഇത് ജനങ്ങൾ ഏറ്റെടുത്ത് വൻ വിജയമാക്കി മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: