Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഹേമ കമ്മീഷൻ റിപ്പോർട്ട് അമ്പരിപ്പിക്കുന്നത്; ഈ നൂറ്റാണ്ടിലും ഇങ്ങനെയെക്കെ സംഭവിക്കുന്നു എന്ന് സങ്കടകരമാണ് : ഫൊക്കാന വിമൻസ് ഫോറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2024, 11:04 am IST
in US, Marukara

ഫ്ളോറിഡ: മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ, വിവേചനം തുടങ്ങിയവയെ കുറിച്ച് പഠിക്കുവാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നത് മലയാള സിനിമയ്‌ക്കും, സ്ത്രീ സമൂഹത്തിനും തന്നെ നാണക്കേട് ആയ സാഹചര്യത്തിൽ ഈ വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണവും, നടപടികളും വേഗത്തിലാക്കണമെന്നും ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള അഭിപ്രായപ്പെട്ടു. പുറത്തുവിട്ട റിപ്പോർട്ടിൻമേൽ സർക്കാർ എന്തു നടപടി സ്വീകരിക്കുമെന്ന് ലോകമലയാളികൾകും അറിയുവാൻ അഗ്രമുണ്ട്. റിപ്പോർട്ടിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി കേസെടുക്കാൻ കഴിയില്ലെന്ന നിലപാട് കുറ്റവാളികളെ രക്ഷിക്കുന്നതിന് തുല്യമാണ്. സർക്കാർ മുഖം നോക്കാതെ നടപടി എടുക്കണം. കുറ്റം ചെയ്തവർ ആരെന്ന് പൊതുജനമറിയട്ടെ. മാന്യതയുടെ പുറന്തോടിനുള്ളിൽ ഒളിച്ചു നിൽക്കുന്ന എല്ലാ ക്രിമിനലുകളും വിചാരണ നേരിടട്ടെ എന്നും രേവതി പിള്ള കൂട്ടിച്ചേർത്തു.

മലയാള സിനിമയിൽ ഒരു പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നു എന്ന് ഹേമ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഈ പവർ ഗ്രൂപ്പിന് സിനിമയിൽ മാത്രമല്ല ഭരണ, രാഷ്‌ട്രീയ തലങ്ങളിൽ വലിയ സ്വാധീനമുണ്ട് എന്നാണ് പറയപ്പെടുന്നത് ഒടുവിൽ ഹൈക്കോടതി ഇടപെട്ടാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് വെളിച്ചം കണ്ടത്. സിനിമയുടെ തിളക്കം ഇത്തരം വൃത്തികേടുകൾ മറച്ചു പിടിക്കാനുള്ള ഉപായമാകുന്നു എന്നത് കേരളം എത്തിനിൽക്കുന്ന സാംസ്കാരിക തകർച്ചയുടെ ആഴം വെളിവാക്കുന്നതാണ്. ഇത് ലിംഗ വിവേചനം ആണ്, സ്ത്രീകളുടെ സ്വാതന്ത്രത്തിൽ ഉള്ള കടന്ന് കയറ്റമാണ്. ഈ വിവേചനമാണ് തുടച്ചു മാറ്റേണ്ടുന്നത്. ഇത് വിവേചനത്തെക്കാൾ ഉപരി ചൂഷണമാണ്. ഇതിനെതിരെ നടപടി എടുത്തില്ലെങ്കിൽ ഇനിയും ഇത് ആവർത്തിക്കും. ഈ വിവേചനവും ചൂഷണവും ഒരു മേഘലയിൽ തന്നെയല്ല പല മേഘലയിലും കാണാൻ കഴിയുന്നു എന്നത് സാംസ്കാരിക തകർച്ചയുടെ ഉദാഹരണമാണ്.

മറ്റേത് മേഖലയും പോലെ ഇത്തരം വിഷയങ്ങൾ സിനിമയിലും ഉണ്ടായേക്കാം എന്ന ന്യായ വാദം കൊണ്ട് മറി കടക്കാവുന്ന കുറ്റകൃത്യങ്ങളല്ല മലയാള സിനിമ മേഖലയിൽ നടക്കുന്നത്. സ്ത്രീ ശരീരങ്ങൾക്ക് മേൽ കടന്നാക്രമണം നടത്തിയതിനു ശേഷവും സമൂഹത്തിൽ മാന്യനായി തുടരാൻ സിനിമയിൽ അല്ലാതെ മറ്റെവിടെയാണ് പുരുഷന് സാധിക്കുക എന്നത് മലയാളികളെ ലജ്ജിപ്പിക്കുന്നു എന്ന് ഫൊക്കാനാ വിമൻസ് ഫോറം വിലയിരുത്തി. സിനിമ മേഘലയിൽ തന്നയല്ല ഏത് മേഘലയിൽ ആയാലും സ്ത്രികൾക്ക് സുരക്ഷിതമായി പ്രവർത്തിക്കാനും അവർക്ക് തുല്യ നീതിയും, വേതനവും, സാമൂഹ്യ സംരക്ഷണവും നൽകേണ്ടത് ഒരു ഗവൺമെന്റിന്റെ ചുമതലയാണെന്നും അതിന് വേണ്ടുന്ന സത്വര നടപിടികൾ സ്വീകരിക്കണമെന്നും വിമൻസ് ഫോറം ചെയർ രേവതി പിള്ള അവശ്യപ്പെട്ടു.

Tags: cinemaFokanasexual abuseHema commission reportRevathi pillaWomen's forum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു

India

ഇന്ത്യ-ന്യൂസിലാന്‍റ് ഫൈനലായിട്ടും ബോക്സോഫീസില്‍ കുതിയ്‌ക്കുക തന്നെയാണ് കേരള സ്റ്റോറി 2; ലാഭത്തിലാകാന്‍ രണ്ട് ദിവസം കൂടി മതി

Music

കാവ്യം ഭാസ്കരം രാഗം രാഘവം

Kerala

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി,കൂടെ കൂടിയ സി പി എം ജില്ലാ സെക്രട്ടറി റഫീഖിനോട് മാറി നില്‍ക്കാനും ആവശ്യപ്പെട്ടു

Mollywood

കേരള സ്റ്റോറി 2 സിനിമയുടെ പേര് മാറ്റണം; ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, ക്ഷമ ചോദിച്ച് അഭിഭാഷകൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.