മൂവാറ്റുപുഴ: ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബിഎഫ്‌ഐ)യുടെ പുതിയ നിയമ മാറ്റങ്ങള്‍ വാഴക്കുളത്ത് ആരംഭിച്ച ടൂര്‍ണമെന്റിലൂടെ യൂത്ത് ഗെയിമിലും നടപ്പിലാക്കാന്‍ തുടങ്ങി. കഴിഞ്ഞ ജൂണ്‍ എട്ടിന് ചെന്നൈയില്‍ നടന്ന ബിഎഫ്‌ഐയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലെടുത്ത പുതിയ മാറ്റങ്ങളാണ് വാഴക്കുളം കാര്‍മല്‍ സിഎംഐ സ്‌കൂളില്‍ തുടങ്ങിയ 40-ാമത് യൂത്ത് സംസ്ഥാന ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിലൂടെ നടപ്പിലാക്കാന്‍ തുടങഅങയിത്.
ജൂനിയര്‍ യൂത്ത് ലെവല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ 10 കളിക്കാര്‍ 10 മിനിറ്റ് വീതമള്ള നാലു ക്വാര്‍ട്ടറിലും കളിചിരിക്കണം. പുതുക്കിയ ചട്ടം അനുസരിച്ച് ഒരു കളിക്കാരനും ഇനി നാല് ക്വാര്‍ട്ടറുകളിലും കളിക്കാനാവില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഓരോ കളിക്കാരനും ഓരോ മത്സരത്തിലും ഒരു ഫുള്‍ ക്വാര്‍ട്ടര്‍ ബെഞ്ചില്‍ ഇരിക്കേണ്ടിവരും.
നിയമ മാറ്റത്തിന്റെ കാരണം
ഇന്ത്യന്‍ ബാസ്‌ക്കറ്റ്ബോളിലെ വ്യാപകമായ പ്രശ്നങ്ങളിലൊന്ന് – എല്ലാ പ്രായ വിഭാഗങ്ങളിലും – ഒരു ടീമിന്റെ ‘പ്രധാന അഞ്ച്’ അല്ലെങ്കില്‍ ‘ആരംഭിക്കുന്ന അഞ്ച്’ എന്നിവയെ അമിതമായി ആശ്രയിക്കുന്നതാണ്. ശേഷിക്കുന്ന ബെഞ്ച് കളിക്കാര്‍ക്ക് മതിയായ സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ പുതിയ നിയമം കൊണ്ടുവരുന്നത്.
പരിശീലകരെ അവരുടെ സബ്സ്റ്റിറ്റിയൂഷന്‍ സ്ട്രാറ്റജികള്‍ മെച്ചപ്പെടുത്താന്‍ ഇത് നിര്‍ബന്ധിക്കുന്നു – കൂടാതെ ടീമിലെ ആദ്യ 10 കളിക്കാര്‍ക്കെങ്കിലും കൂടുതല്‍ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള ടീം സെലക്ഷനിലേക്ക് ഇത് നയിക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: