തിരുവനന്തപുരം:ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ വെട്ടിലായി സര്‍ക്കാര്‍ . രഞ്ജിത്ത് ലൈംഗികോദ്ദേശ്യത്തോടെ പെരുമാറി എന്ന് നടി മാധ്യമത്തോട് തുറന്ന് പറഞ്ഞതോടെ ഉടന്‍ നടപടി എടുക്കേണ്ട സ്ഥിതിയാണുളളത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരുടേയും പേര് ഇല്ലാത്തത് കൊണ്ട് കേസെടുക്കാന്‍ നിയമ തടസം ഉണ്ടെന്നായിരുന്നു സാംസ്കാരിക മന്ത്രി ഉള്‍പ്പെടെ നേരത്തേ പറഞ്ഞത്.എന്നാല്‍ ഇപ്പോള്‍ നടി ശ്രീലേഖ മിത്ര രഞ്ജിത്തിന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതാണ് കുരുക്കിലായത്.
രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ 2009-10 കാലഘട്ടത്തില്‍ എത്തിയപ്പോള്‍ സംവിധായകന് മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഭയന്നാണ് ഹോട്ടലില്‍ കഴിഞ്ഞതെന്നും നടി പറഞ്ഞു. ഇക്കാര്യം ഡോക്യുമെന്ററി സംവിധായകന് ജോഷി ജോസഫിനോട് പറഞ്ഞിരുന്നു.
പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് അവസരം ലഭിച്ചില്ലെന്ന് ശ്രീലേഖ മിത്ര പറഞ്ഞു. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറഞ്ഞു.
എന്നാല്‍ ശ്രീലേഖ മിത്രയുടെ ആരോപണം രഞ്ജിത്ത് നിഷേധിച്ചു. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് വെളിപ്പെടുത്തി. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
അതിനിടെ രഞ്ജിത് രാജിവയ്ക്കണമെന്ന ആവശ്യം ശകതമാവുകയാണ്.ഇടത് അനുഭാവികളായ നേതാക്കളും പരസ്യമായിട്ടല്ലെങ്കിലും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.
എന്നാല്‍ വനിതാ മന്ത്രിമാരുള്‍പ്പെടെ രഞ്ത്തിനെതിരെ പ്രതികരിക്കാന്‍ ധൈര്യപ്പെടുന്നില്ല. അഴകൊഴമ്പന്‍ നിലപാടാണ് മന്ത്രിമാരായ വീണാ ജോര്‍ജും ബിന്ദുവും സ്വീകരിച്ചത്.
രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തില്‍ സി പി എം പി ബി അംഗം വൃന്ദാ കാരാട്ടും പ്രതികരിക്കാന്‍ വിസമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: