ന്യൂദൽഹി: സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെയും മറ്റ് ആറ് പേരുടെയും നുണപരിശോധന ശനിയാഴ്ച ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷും സംഭവം നടന്ന രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഡോക്ടർമാരും ഒരു സിവിൽ വോളൻ്റിയറും ഉൾപ്പെടെ ആറുപേരെയുമാണ് നുണ പരിശോധനയ്‌ക്ക് വിധേയരാക്കുന്നത്.
മുഖ്യപ്രതി സഞ്ജയ് റോയിയെ തടവിലാക്കിയ ജയിലിലാണ് നുണപരിശോധന നടത്തുന്നത്. ഇവരെ ഏജൻസിയുടെ ഓഫീസിൽ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. ദൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ (സിഎഫ്എസ്എൽ) പോളിഗ്രാഫ് വിദഗ്ധരുടെ ഒരു സംഘം ഈ പരിശോധനകൾക്കായി കൊൽക്കത്തയിലേക്ക് പോയതായി അവർ പറഞ്ഞു.
സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ലോക്കൽ പോലീസ് മറച്ചുവെക്കാൻ ശ്രമം നടന്നതായി സിബിഐ വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ആഗസ്ത് 9 ന് രാവിലെ ആശുപത്രിയിലെ കാർഡിയോ വിഭാഗത്തിലെ സെമിനാർ ഹാളിലാണ് ഗുരുതരമായ പരിക്കുകളോടെ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് അടുത്ത ദിവസം തന്നെ റോയിയെ അറസ്റ്റ് ചെയ്തു. പിന്നീട് ഓഗസ്റ്റ് 13ന് കൊൽക്കത്ത ഹൈക്കോടതി, കൊൽക്കത്ത പോലീസിൽ നിന്ന് അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടു. ഓഗസ്റ്റ് 14 ന് ഏജൻസി അന്വേഷണം ആരംഭിച്ചു.
അതേ സമയം ആശുപത്രിയിലെ സെമിനാർ ഹാളിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്താകമാനം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക