ഗാസ ; ലോകമെമ്പാടുമുള്ള മുസ്ലീം മതപണ്ഡിതന്മാരും പുരോഹിതന്മാരും തങ്ങൾക്കൊപ്പം ചേരണമെന്ന ആഹ്വാനവുമായി ഹമാസ് . ഹമാസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അനൗദ്യോഗിക ടെലിഗ്രാം ചാനലുകളിലാണ് ഹമാസ് സൈനിക വിഭാഗമായ ‘ഇസ് അൽ-ദിൻ അൽ-ഖസ്സാം ബ്രിഗേഡ്‌സിന്റെ മൂന്ന് പേജുള്ള കത്ത് പങ്ക് വച്ചത് .
മുസ്ലീം മതപണ്ഡിതന്മാരും പുരോഹിതന്മാരും മുജാഹിദ്ദീനുകളുടെ നിരയിൽ ചേരാനും സർവ്വകലാശാലകളിലും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ ഇസ്രായേൽ, അമേരിക്കൻ എംബസികളിലും ബഹുജന പ്രകടനങ്ങളും മറ്റ് പ്രവർത്തനങ്ങളും നടത്തണമെന്നുമാണ് കത്തിൽ പറയുന്നത്.
ഗാസ മുനമ്പിലെ മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന ആക്രമണത്തിന് മുന്നിൽ മുസ്ലീം പണ്ഡിതന്മാരും പുരോഹിതന്മാരും പ്രതികരിക്കാതെ നിൽക്കുന്നതിന് രൂക്ഷമായി ശാസിച്ചാണ് കത്ത് ആരംഭിക്കുന്നത്. ഹമാസിന്റെ അംഗങ്ങൾ തങ്ങളുടെ കടമ നിറവേറ്റുകയും അല്ലാഹുവിന് വേണ്ടി ജിഹാദിന്റെ പതാക ഉയർത്തുകയും” ചെയ്തവരായാണ് കത്തിൽ പറയുന്നത് .”ഗാസ നഷ്ടപ്പെട്ടുവെന്നും ഇസ്ലാം അതിൽ നിന്ന് പുറത്താക്കപ്പെട്ടുവെന്നും പറയാൻ നിങ്ങൾ കാത്തിരിക്കുകയാണോ?” എന്നും കത്തിൽ ചോദിക്കുന്നു. പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ പലസ്തീനിൽ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെടുത്തി പറയണമെന്നും കത്തിൽ പറയണമെന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക