ന്യൂഡല്‍ഹി :പത്തോ അതിലധികമോ സ്ഥലങ്ങളില്‍ സെന്‍ട്രല്‍ ലൈസന്‍സോ ഔട്ട്ലെറ്റുകളോ ഉള്ള റസ്റ്റോറന്റ് ഉടമകളും ഭക്ഷണ സേവന സ്ഥാപനങ്ങളും മെനു ലേബലിംഗ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഭക്ഷണത്തിന്‌റെ കലോറിക് മൂല്യവും മറ്റ് പോഷക വിവരങ്ങളും സസ്യാഹാരമോ സസ്യേതരമോ, അതുമൂലം അലര്‍ജിയുണ്ടാകുമോ തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വേണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി (എഫ്എസ്എസ്എഐ) വ്യക്തമാക്കി. ഇതിനായി മെനു കാര്‍ഡുകളോ ബോര്‍ഡുകളോ പോലുള്ളവ ഉപയോഗിക്കാന്‍ റെസ്റ്റോറന്റുകള്‍ക്ക് അവകാശമുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഭക്ഷ്യ സേവന സ്ഥാപനങ്ങള്‍ക്ക് മേല്‍ ‘അനാവശ്യമായ നടപടികള്‍’ ഒഴിവാക്കണമെന്നും എഫ്എസ്എസ്എഐ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ചില സംസ്ഥാന ലൈസന്‍സിംഗ് അതോറിറ്റികള്‍ മാനദണ്ഡങ്ങള്‍ക്ക് ‘തെറ്റായ വ്യാഖ്യാനങ്ങള്‍’ നല്‍കി റസ്റ്റോറന്റ് വ്യവസായികളെ ദ്രോഹിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഈ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: