ഗുവാഹത്തി: കഴിഞ്ഞ 43 വര്‍ഷത്തിനിടയില്‍ ആസാമില്‍ കണ്ടെത്തിയത് 47,928 പേരെയാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. 1971 മുതല്‍ 2014 വരെയുള്ള കണക്കാണിത്. ഇതില്‍ 43 ശതമാനത്തിലധികം ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ഈ കാലയളവില്‍ ഫോറിനേഴ്സ് ട്രിബ്യൂണല്‍ (എഫ്ടി) 47,928 പേരെ വിദേശികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എജിപി എംഎല്‍എ പൊനകന് ബറുവയുടെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചത്. ഇവരില്‍ 27,309 മുസ്ലീങ്ങളും 20,613 ഹിന്ദുക്കളുമാണ്. ആറ് പേര് ഇതരമതങ്ങളില്പ്പെട്ടവരുമാണെന്ന് അദ്ദേഹം പറഞ്ഞു.
കച്ചാറിലാണ് ഏറ്റവും കൂടുതല്‍ വിദേശികളെ കണ്ടെത്തിയിട്ടുള്ളത്. 10,152. 2011 ലെ സെന്‍സസ് പ്രകാരം, സംസ്ഥാനത്ത് 1.51 കോടി ആളുകളാണ് ആസാമീസ് സംസാരിക്കുന്നവര്‍. ആകെയുള്ള ജനസംഖ്യയുടെ 48.38 ശതമാനമാണിത്. 90.24 ലക്ഷം പേര് ബംഗാളി സംസാരിക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: