റായ്പൂര്‍ (ഛത്തിസ്ഗഡ്): ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നീക്കവുമായി ഛത്തിസ്ഗഡ് സര്‍ക്കാര്‍. വിരമിച്ച സൈനികോദ്യോഗസ്ഥരെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നിയമിക്കാനാണ് തീരുമാനം. ആശുപത്രിയിലെ സുരക്ഷ ഉറപ്പാക്കുകയും ജീവനക്കാരുടെയും രോഗികളുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിലാണ് ഊന്നലെന്ന് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു.
കൊല്‍ക്കത്ത ആര്‍ജി കര് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്. തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ മന്ത്രി റായ്പൂരിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി. എല്ലാ ആശുപത്രികളിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ അദ്ദേഹം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: