കഴിഞ്ഞ മാസത്തില്‍ റഷ്യ സന്ദര്‍ശിച്ച് വ്ളാിഡിമിര്‍ പുടിനുമായി സംസാരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ നേതാവാണ് ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കി. അന്ന് മോദി പുടിനെ ആശ്ലേഷിച്ചപ്പോള്‍ സമാധാന പരിശ്രമങ്ങള്‍ക്ക് ക്രൂരമായ തിരിച്ചടി എന്ന് നിലവിളിച്ചയാളാണ് സെലന്‍സ്കി. മോദി റഷ്യ സന്ദര്‍ശിച്ച അതേ ദിവസം മൂന്ന് കുട്ടികള്‍ അടക്കം 170 പേര് കൊല്ലപ്പെട്ടു എന്ന് മുറിവേറ്റ മനസ്സോടെ സെലന്‍സ്കി സമൂഹമാധ്യമങ്ങളില്‍ കുറിപ്പിടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സെലന്‍സ്കിയെ തേടി ഇത്ര ദൂരേയ്ക്ക്, ദുഷ്കരയാത്ര നടത്തി മോദി എത്തിയിരിക്കുന്നു. അതാണ് മോദി. ഒരേയൊരു മോദി.
1991ല്‍ ഉക്രൈന് സ്വതന്ത്രരാഷ്ട്രമായ ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉക്രൈന് സന്ദര്‍ശിക്കുന്നത് എന്ന റെക്കോഡും മോദി സ്വന്തമാക്കിയിരിക്കുന്നു. റഷ്യ സന്ദര്‍ശിച്ച ഉടനെ ഉക്രൈന് സന്ദര്‍ശിക്കുക എന്നാല്‍ അതിദുഷ്കരമായ ഒരു നയതന്ത്ര നീക്കമാണ് മോദി നടത്തുന്നത് എന്നു കൂടിയാണര്‍ത്ഥം. പക്ഷെ മോദി സെലന്‍സ്കിയുടെ ഹൃദയത്തില്‍ ഇടം പിടിച്ച് കഴിഞ്ഞു. മാത്രമല്ല, വലിയൊരു സന്ദേശം മോദി അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. റഷ്യയുമായി ആഴത്തിലുള്ള ബന്ധം തുടരുമ്പോള്‍ തന്നെ പാശ്ചാത്യ രാഷ്ട്രങ്ങളോടും തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്കാവും എന്ന സന്ദേശം ആണ് മോദി നല്‍കിയത്.
മാത്രമല്ല, മോദിയുടെ ചേര്‍ത്ത് പിടിക്കല്‍ അപാരമാണ്. അതാണ് സെലന്‍സ്കിയുടെ തോളില്‍ കൈവെച്ച് മോദി നേടിയെടുക്കുന്നത് ഊഷ്മളമായ സൗഹൃദയത്തിന്റെ സുഖമാണ് സെലന്‍സ്കി അനുഭവിച്ചത്. ഇന്ത്യ ഇതുവരേയും ഈ യുദ്ധത്തിന്റെ പേരില്‍ റഷ്യയെ വിമര്‍ശിച്ചിട്ടില്ല. ഉക്രൈനെയും വിമര്‍ശിച്ചിട്ടില്ല. അത് തന്നെനയാണ് ഈ യുദ്ധത്തില്‍ ഇന്ത്യയുടെ നിലാപാട്. ചേരി ചേരാ നയം. ഏതെങ്കിലും ഒരു ചേരിയില്‍ നില്‍ക്കാതെ എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്ന നയം. അതാണ് മോദിയുടെ ഉക്രൈന് സന്ദര്‍ശനം നടത്തിയെടുത്തത്.
Why Modi’s trip to Ukraine is important:
-Very few leaders have visited both Russia & Ukraine since the invasion
-Very few countries have deep ties w/both Russia & Ukraine
-Very few top leaders from countries as close to Russia as India have visited Ukraine since the invasion— Michael Kugelman (@MichaelKugelman) August 23, 2024
മോദിയുടെ ഉക്രൈന് സന്ദര്‍ശനത്തിനെ മനസ്സില്ലാമനസ്സോടെയാണെങ്കിലും അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തു കഴിഞ്ഞു. വിദേശകാര്യങ്ങളെക്കുറിച്ചെഴുതുന്ന മൈക്കേല്‍ ക്രൂഗ് മാന്റെ മോദിയുടെ ഉക്രൈന് സന്ദര്‍ശനത്തെക്കുറിച്ചുള്ള സമൂഹമാധ്യമക്കുറിച്ച് ശ്രദ്ധേയമാവുകയാണ്. “യുദ്ദം തുടങ്ങിയ ശേഷം വളരെ കുറച്ച് നേതാക്കളെ റഷ്യയും ഉക്രൈനും സന്ദര്ശിച്ടിട്ടുള്ളു. ഒരേ സമയം റഷ്യയുമായും ഉക്രൈനുമായും ആഴത്തിലുള്ള ബന്ധം കുറച്ചു രാഷ്ട്രങ്ങള്ക്കേയുള്ളൂ. റഷ്യയുമായി ഇത്രയ്ക്ക് ആഴത്തിലുള്ള ബന്ധം ഉണ്ടായിരിക്കേ ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യം ഉക്രൈന് സന്ദര്‍ശിച്ചത് അപൂര്‍വ്വമാണ്.”- എന്നിങ്ങനെ മോദിയുടെ ഉക്രൈന് സന്ദര്‍ശനത്തിനെ വാഴ്ത്തിയാണ് മൈക്കേല്‍ ക്രൂഗ് മാന്‍ കുറിച്ചത്.
എന്തായാലും ഇന്ത്യ റഷ്യയില്‍ നിന്നുള്ള ആയുധം വാങ്ങല്‍ തുടരുകയാണ്. വില കുറഞ്ഞ റഷ്യയുടെ എണ്ണയും വാങ്ങുന്നു. റഷ്യയ്ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ഉപദേശത്തെ തള്ളിക്കളഞ്ഞാണ് ഇന്ത്യ ഈ നീക്കം നടത്തിയത്. ഇക്കാര്യത്തില്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ താല്പര്യം മുന്‍നിര്‍ത്തിയുള്ള നയതന്ത്രനീക്കങ്ങളാണ് മോദി നടത്തുന്നത്. പക്ഷെ പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്ക് മോദിയെയോ ഇന്ത്യയെയോ തള്ളിക്കളയനാവില്ല. കാരണം ചൈനയ്ക്കെതിരെ പിടിച്ചുനില്‍ക്കാനുള്ള എതിര് ആയുധം എന്ന നിലയില്‍ ഇന്ത്യയുടെ ശക്തമായ നിലനില്പ് പാശ്ചാത്യ രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: