മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചു. ആദ്യ ഇന്നിങ്‌സില്‍ ലങ്കയ്‌ക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ട് 122 റണ്‍സ് ലീഡ് നേടി.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ലങ്ക പൊരുതുകയാണ്. മത്സരം മൂന്നാം ദിനത്തിന്റെ മൂന്നാം സെഷനില്‍ പുരോഗമിക്കുമ്പോള്‍ വിരുന്നുകാരായ ലങ്ക 121 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അര്‍ദ്ധസെഞ്ചുറിയുമായി ആഞ്ചെലോ മാത്യൂസ്(55) ക്രീസിലുണ്ട്. കമിന്ദു മെന്‍ഡിസ്(16) ആണ് ഒപ്പമുള്ളത്. പരിചയ സമ്പന്നനായ ദിനേശ് ചണ്ഡിമല്‍(10) ബാറ്റിങ്ങിനിടെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ട് എടുത്തു. ആദ്യ ഇന്നിങ്‌സില്‍ ലങ്ക 236 റണ്‍സെടുത്തു പുറത്താകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: