ന്യൂദല്‍ഹി: ഭാര്യയ്ക്ക് ഇഞ്ചക്ഷന് ആവശ്യപ്പെട്ടിട്ട് നല്‍കാത്തതില്‍ ഡോക്ടറെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മൗലാന അറസ്റ്റില്‍. ഭാര്യയുടെ ചികിത്സാര്‍ത്ഥം ദല്‍ഹി ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയിലെത്തിയ മൗലാന ഇസ്രാറാണ്(56) ഡോക്ടര്‍ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയത്.
ഭാര്യയുടെ വയറുവേദനയ്ക്ക് ഡോക്ടര്‍ പരിശോധിച്ച് മരുന്ന് നല്‍കിയെങ്കിലും മൗലാന ഇഞ്ചക്ഷന് നല്കാന് ആവശ്യപ്പെടുകയായിരുന്നു. ഇത് ഡോക്ടര്‍ വിസമ്മതിക്കുകയും കുത്തിവയ്പ്പിന്റെ ആവശ്യം ഇല്ലെന്നും അറിയിച്ചതോടെ പ്രകോപിതനായ മൗലാന കൈയേറ്റത്തിന് മുതിരുകയും ഡോക്ടര്‍ക്കെതിരെ വധഭീഷണി മുഴക്കുകയുമായിരുന്നു.
‘ദൈവത്തോട് ഞാന്‍ സത്യം ചെയ്യുന്നു, നിങ്ങളിപ്പോള്‍ ആശുപത്രിയില്‍ അല്ലായിരുന്നുവെങ്കില്‍ ഞാന്‍ നിങ്ങളെ വെട്ടിക്കൊന്നേനെ’ എന്നായിരുന്നു ഭീഷണി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ആശുപത്രി അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് മൗലാനയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ രാജ്യത്തെ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: