ലുസെയ്ൻ: പാരീസ് ഒളിമ്പിക്സിലെ മിന്നും പ്രകടനവുമായി ലുസെയ്നിൽ എത്തിയ നീരജ് ചോപ്ര ഡയമണ്ട് ലീഗിൽ പുതിയ ദൂരം കണ്ടെത്തിയതോടെ സ്വന്തമാക്കിയത് രണ്ടാം സ്ഥാനം. ലുസെയ്ൻ ഡയമണ്ട് ലീഗിൽ 89.49 മീറ്റർ ദൂരം സ്വന്തമാക്കിയാണ് നീരജ് രണ്ടാം സ്ഥാനം എറിഞ്ഞിട്ടത്. അവസാന ശ്രമത്തിലാണ് നീരജ് ഈ സീസണിലെ തന്റെ ഏറ്റവും മികച്ച സ്ഥാനം സ്വന്തമാക്കിയത്. 90.61 മീറ്റർ ദൂരം കണ്ടെത്തിയ ഗ്രനാഡ താരം ആൻഡേഴ്സൻ പീറ്റേഴ്സ് മീറ്റ് ഒന്നാം സ്ഥാനം സ്വന്തമാക്കി. ജർമൻ താരം ജൂലിയൻ വെബർ 87.08 മീറ്ററോടെ മൂന്നാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: