കൊച്ചി: സമ്മർദ്ദങ്ങൾക്കൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മൗനം വെടിഞ്ഞ് മലയാള താരസംഘടനയായ ‘അമ്മ’. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു .
ഹേമാ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നു. പ്രതികരിക്കാൻ വൈകിയില്ല .റിപ്പോർട്ട് അമ്മയ്‌ക്കെതിരല്ല. അമ്മയെ പ്രതിക്കൂട്ടിൽ നിർത്തുന്നതല്ല. റിപ്പോർട്ടിൽ മറുപടി പറയാൻ വൈകീയിട്ടില്ലെന്നും നടൻ സിദ്ദിഖ് പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കുന്നതിന് അമ്മ സംഘടന വൈകിയിട്ടില്ലെന്ന് സിദ്ദിഖ് വ്യക്തമാക്കി. ‘ഷോയുടെ തിരക്കില്ലായതിനാലാണ് പ്രതികരണം താമസിച്ചത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു. റിപ്പോർട്ട് ഒരിക്കലും അമ്മയ്‌ക്കെതിരല്ല. റിപ്പോർട്ട് അമ്മയെ പ്രതികൂട്ടിൽ നിർത്തുന്നുമില്ല. പ്രതിസ്ഥാനത്ത് നിൽക്കുന്നവരെ പിന്തുണയ്‌ക്കില്ല. വിഷയത്തിൽ നിന്ന് അമ്മ ഒളിച്ചോടത്തില്ലെന്നും നടൻ പറഞ്ഞു.
അതേ സമയം ഹേമ കമ്മിറ്റി റിപ്പോർട്ടിനെച്ചൊല്ലി അമ്മയിൽ തന്നെ ഭിന്നത നിലനിൽക്കേയാണ് ഔദ്യോഗിക പ്രതികരിക്കാന്‍ സംഘടന തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാത്ത സിനിമാ സംഘടനകൾക്കെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് താരംസംഘടനയായ അമ്മയിലെ ഭിന്നത പുറത്തുവന്നത്. നിലപാട് വ്യക്തമാക്കുന്നതിൽ താരസംഘടനയ്‌ക്ക് പിഴവ് പറ്റിയെന്നും തെറ്റ് ചെയ്തവരെ ഒരിക്കലും സംരക്ഷിക്കില്ലെന്നും അമ്മ വൈസ് പ്രസിഡന്‍റ് ജയൻ ചേർത്തല പ്രതികിച്ചതിന് പിന്നാലെയാണ് ‘അമ്മ’ യോഗം വിളിച്ചതും ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: