വാര്‍സോ: പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ഡ്രെജ് സെബാസ്റ്റിയന് ഡൂഡയുമായി വാഴ്സോയിലെ ബെല്‍വേഡര്‍ കൊട്ടാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ചചെയ്തു. ഇന്ത്യ-പോളണ്ട് ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തുന്നതിനെ അവര്‍ സ്വാഗതം ചെയ്തു. യുെ്രെകനിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക, ആഗോള വിഷയങ്ങളും ചര്‍ച്ച ചെയ്തു.
ഓപ്പറേഷന് ഗംഗയുടെ സമയത്ത് യുെ്രെകനിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ പോളണ്ട് നല്കിയ അമൂല്യവും സമയോചിതവുമായ സഹായത്തിന് പ്രധാനമന്ത്രി ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തി.
പ്രസിഡന്റ് ഡൂഡയോട് ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്റെ ക്ഷണം പ്രധാനമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു.
വാര്‍സോയില്‍. ഇന്ത്യ പോളണ്ട് ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള വഴികളെക്കുറിച്ച് മികച്ച ചര്‍ച്ച നടത്തിയതായി മോദി എക്സില്‍ കുറിച്ചു. പോളണ്ടുമായുള്ള ഊഷ്മള ബന്ധത്തെ ഇന്ത്യ വളരെയധികം വിലമതിക്കുന്നു. വരും കാലങ്ങളില്‍ രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ സാംസ്കാരിക ബന്ധങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് പ്രതീക്ഷിക്കുന്നു. മോദി കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: